ഒ​​സാ​​ക്കോ ഡ​​ബി​​ളി​​ൽ ജ​​പ്പാ​​ൻ
ഒ​​സാ​​ക്കോ ഡ​​ബി​​ളി​​ൽ ജ​​പ്പാ​​ൻ
Thursday, January 10, 2019 12:56 AM IST
അ​ബു​ദാ​ബി: എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ജ​യ​ത്തോ​ടെ ജ​പ്പാ​ൻ ശു​ഭാ​രം​ഭം കു​റി​ച്ചു. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നെ വി​റ​പ്പി​ച്ച​ശേ​ഷം 2-3ന് ​തു​ർ​ക്ക്മെ​നി​സ്ഥാ​ൻ കീ​ഴ​ട​ങ്ങി. ആ​ദ്യ പ​കു​തി​യി​ൽ അ​മ​നോ​വി​ന്‍റെ (26-ാം മി​നി​റ്റ്) ഗോ​ളി​ൽ തു​ർ​ക്ക്മെ​നി​സ്ഥാ​ൻ മു​ന്നി​ലാ​യി​രു​ന്നു. യു​യ ഒ​സാ​ക്കോ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ജ​പ്പാ​നെ ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച​ത്.

അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ട് ഗോ​ള​ടി​ച്ച ഒ​സാ​ക്കോ ജ​പ്പാ​നെ 2-1നു ​മു​ന്നി​ലെ​ത്തി​ച്ചു. 56, 60 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഒ​സാ​ക്കോ​യു​ടെ ഗോ​ളു​ക​ൾ. 71-ാം മി​നി​റ്റി​ൽ റി​റ്റ്സു ഡോ​ണ്‍ ജ​പ്പാ​ന്‍റെ ഗോ​ൾ വ്യ​ത്യാ​സം 3-1 ആ​ക്കി. എ​ന്നാ​ൽ, 79-ാം മി​നി​റ്റി​ൽ ഗോ​ളി സ്യൂ​ചി ഗോ​ണ്‍​ഡ​യു​ടെ ഫൗ​ളി​നു പെ​ന​ൽ​റ്റി വ​ഴ​ങ്ങേ​ണ്ടി​വ​ന്ന ജ​പ്പാ​ൻ ഒ​രു ഗോ​ൾ തി​രി​കെ വാ​ങ്ങി. ഗ്രൂ​പ്പ് എ​ഫി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​ക്കി​സ്ഥാ​ൻ 2-1ന് ​ഒ​മാ​നെ കീ​ഴ​ട​ക്കി മൂ​ന്ന് പോ​യി​ന്‍​റ് സ്വ​ന്ത​മാ​ക്കി.

ഗ്രൂ​പ്പ് ഡി​യി​ൽ ഇ​റാ​നു പി​ന്നാ​ലെ ഇ​റാ​ക്കും ജ​യം നേ​ടി. ര​ണ്ട് ത​വ​ണ പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം ഇ​റാ​ക്ക് 3-2ന് ​വ​യ​റ്റ്നാ​മി​നെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. 24-ാം മി​നി​റ്റി​ൽ അ​ലി ഫൈ​സ് അ​റ്റി​യ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ൽ വി​യ​റ്റ്നാം മു​ന്നി​ൽ ക​ട​ന്നു. എ​ന്നാ​ൽ, മു​ഹ​ന​ദ് അ​ലി (35-ാം മി​നി​റ്റ്) ഇ​റാ​ക്കി​നെ ഒ​പ്പ​മെ​ത്തി​ച്ചു. കോം​ഗ് പ്യൂ​ങി​ലൂ​ടെ (42-ാം മി​നി​റ്റ്) വി​യ​റ്റ്നാം വീ​ണ്ടും മു​ന്നി​ൽ ക​ട​ന്നെ​ങ്കി​ലും ഹു​മാം ത​രീ​ഖ് (60-ാം മി​നി​റ്റ്) വീ​ണ്ടും ഒ​പ്പം​പി​ടി​ച്ചു. 90-ാം മി​നി​റ്റി​ൽ അ​ലി അ​ഡ്നാ​ൻ ഇ​റാ​ക്കി​നു ജ​യം സ​മ്മാ​നി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി.


ഗ്രൂ​പ്പ് ഇ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഉ​ത്ത​ര കൊ​റി​യ​യെ ത​ക​ർ​ത്തു. ഹ​റ്റ​ൻ ബ​ഹേ​ബ്രി (28-ാം മി​നി​റ്റ്), മു​ഹ​മ്മ​ദ് അ​ൽ ഫ​ത്തി​ൽ (37-ാം മി​നി​റ്റ്), സ​ലീം അ​ൽ ഡൗ​സാ​രി (70-ാം മി​നി​റ്റ്), ഫ​ഹ​ദ് അ​ൽ മു​വ​ല്ലാ​ദ് (87-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് സൗ​ദി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.