ബും​റ​യെ അ​നു​ക​രി​ച്ച് ഓസീസ് പയ്യന്‍റെ ബൗ​ളിം​ഗ്
ബും​റ​യെ അ​നു​ക​രി​ച്ച് ഓസീസ് പയ്യന്‍റെ ബൗ​ളിം​ഗ്
Thursday, January 10, 2019 12:56 AM IST
ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ ച​രി​ത്ര​വി​ജ​യം നേ​ടി​യ​പ്പോ​ള്‍ പേ​സ് ബൗ​ള​ര്‍ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ങ്ക് നി​ര്‍ണാ​യ​ക​മാ​യി​രു​ന്നു. ഓ​സീ​സ് ബാ​റ്റ്‌​സ്മാ​ന്‍മാ​രെ എ​റി​ഞ്ഞി​ട്ട ബും​റ​യ്ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ലും ആ​രാ​ധ​ക​രു​ണ്ടാ​യി.

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു കു​ട്ടി ആ​രാ​ധ​ക​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. വ്യ​ത്യ​സ്ത​ ആ​ക‌്ഷ​നി​ല്‍ പ​ന്തെ​റി​യു​ന്ന ബും​റ​യെ ഓ​സീ​സ് പയ്യ​ന്‍ അ​നു​ക​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​വ​ന്‍റെ ഓ​ട്ട​വും പ​ന്തെ​റി​യു​മ്പോ​ഴു​ള്ള ആ​ക‌്ഷ​നും ത​ല​യു​ടെ പൊ​സി​ഷ​നും ച​ല​ന​വു​മെ​ല്ലാം ബും​റ​യെ അ​നു​ക​രി​ക്കു​ന്ന​താ​ണ്.


മൈ​ക്ക​ല്‍ ക​ര്‍ട്ടി​ന്‍ എ​ന്ന് പേ​രു​ള്ള​യാ​ളാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. നി​ങ്ങ​ളു​ടെ പ​ര​മ്പ​ര വി​ജ​യ​ത്തി​ന്‍റെ ഏ​ക പ്ര​ശ്‌​നം ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ലെ പു​തു​ത​ല​മു​റ​യെ നി​ങ്ങ​ള്‍ക്ക് പ്ര​ചോ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നതാ​ണ്. ബും​റ​യെ ടാ​ഗ് ചെ​യ്തു​ള്ള ട്വീ​റ്റി​ല്‍ മൈ​ക്ക​ല്‍ ക​ര്‍ട്ടി​ന്‍ കു​റി​ച്ചു. കു​ട്ടി ആ​രാ​ധ​ക​ന് ആ​ശം​സ​യു​മാ​യി ബും​റ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.