ഹ​രേ​ന്ദ്ര സിം​ഗി​നെ നീ​ക്കി
Thursday, January 10, 2019 12:56 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ഹ​രേ​ന്ദ്ര സിം​ഗി​നെ നീ​ക്കി. 2018ല്‍ ​ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​മാ​ണ് ഹ​രേ​ന്ദ്ര സിം​ഗി​നെ നീ​ക്കാ​ന്‍ കാരണം.

ജൂ​ണി​യ​ര്‍ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ഫെ​ഡ​റേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ജൂ​ണി​യ​ര്‍ ടീ​മി​നെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​ക്കിയ പ​രി​ശീ​ല​ക​നാ​ണ് ഹ​രേ​ന്ദ്ര. ഈ ​മി​ക​വി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ സീ​നി​യ​ര്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി മേ​യി​ല്‍ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ല്‍ പു​രു​ഷ ടീ​മി​ന് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. പു​തി​യ പ​രി​ശീ​ല​കനാ​യു​ള്ള പ​ര​സ്യം ഹോ​ക്കി ഇ​ന്ത്യ ന​ല്‍കി​യി​ട്ടു​ണ്ട്.


ഹ​രേ​ന്ദ്ര​യു​ടെ കീ​ഴി​ല്‍ ഇ​ന്ത്യ​ക്കു കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടാ​നാ​യി​ല്ല. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വെ​ങ്ക​ലംകൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​യും​വ​ന്നു. ലോ​ക​ക​പ്പി​ല്‍ സെ​മി ഫൈ​ന​ലി​ലെ​ത്താ​നു​മാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.