ബാസ്കറ്റ്: കേ​ര​ളം പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Thursday, January 10, 2019 12:56 AM IST
ഭാ​വ്‌​ന​ഗ​ര്‍: 69-ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ കേ​ര​ള പു​രു​ഷ​ന്മാ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍.
ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 72-46ന് ​ച​ണ്ഡി​ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഹ​രി​യാ​ന​യാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. കേ​ര​ള​ത്തി​നാ​യി എ​സ്. റോ​ബി​ന്‍ 19 പോ​യി​ന്‍റും സെ​ജി​ന്‍ മാ​ത്യു 16 പോ​യി​ന്‍റും ജി​ഷ്ണു ജി. ​നാ​യ​ര്‍ 13 പോ​യി​ന്‍റും നേ​ടി.


ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ വ​നി​ത​ക​ള്‍ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 73-48ന് ​ഉ​ത്ത​ര്‍പ്ര​ദേ​ശി​നെ തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.