‘സി​ക്‌​സ് അ​ടി​ക്കു​ന്നി​ല്ലേ...​പാ​റ്റീ’; പന്തിന്‍റെ സ്ലെഡ്ജിംഗ് കമന്‍ററി
‘സി​ക്‌​സ് അ​ടി​ക്കു​ന്നി​ല്ലേ...​പാ​റ്റീ’; പന്തിന്‍റെ സ്ലെഡ്ജിംഗ് കമന്‍ററി
Tuesday, December 11, 2018 1:15 AM IST
അ​ഡ്‌​ലെ​യ്ഡ്: ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ക്യാ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഋ​ഷ​ഭ് പ​ന്ത് ലോ​ക റി​ക്കാ​ര്‍ഡി​ട്ട മ​ത്സ​ര​ത്തി​ല്‍ യു​വ​താ​രം മ​റ്റൊ​രു കാ​ര്യ​ത്തി​ല്‍ കൂ​ടി വാ​ര്‍ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു. ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളെ സ്ലെഡ്ജിം​ഗി​ലൂ​ടെ പ്ര​കോ​പി​പ്പി​ച്ചാ​ണ് പ​ന്ത് ച​ര്‍ച്ചാ​വി​ഷ​യ​മാ​യ​ത്. സ്റ്റംപ് മൈ​ക്കി​ലൂ​ടെ​ ഋ​ഷ​ഭി​ന്‍റെ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ പുറത്തുവന്നതോടെ മ​ത്സ​രം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന ചാ​ന​ല്‍ ഔ​ദ്യോ​ഗി​ക ക​മ​ന്‍റ​റി നി​ര്‍ത്തി​വച്ച് താ​ര​ത്തി​ന് അ​വ​സ​രം ന​ല്‍കി. ഓ​സ്‌​ട്രേ​ലി​യ​യു​ടെ പാ​റ്റ് ക​മ്മി​ന്‍സി​നെ​തി​രെ​യാ​യി​രു​ന്നു പ​ന്തി​ന്‍റെ ക​മ​ന്‍റു​ക​ള്‍.


ക​മ്മി​ന്‍സി​നെ​തി​രെ അ​ശ്വി​ന്‍ പ​ന്തെ​റി​യു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ലൈ​വ് ക​മ​ന്‍റ​റി. ‘സി​ക്‌​സ് അ​ടി​ക്കു​ന്നി​ല്ലേ...​പാ​റ്റീ?, ആ ​ഷോ​ട്ടി​ന് ശ്ര​മി​ക്കാ​ത്ത​തെ​ന്താ പാ​റ്റീ?, ഇ​വി​ടെ ക​ളി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്’ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഋ​ഷ​ഭി​ന്‍റെ ക​മ​ന്‍റു​ക​ള്‍.നേ​ര​ത്തെ ഉ​സ്മാ​ന്‍ ഖ​വാ​ജ​യേ​യും ഋ​ഷ​ഭ് പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ എ​ല്ലാ​വ​ര്‍ക്കും പൂ​ജാ​ര​യാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഖ​വാ​ജ​യോ​ട് പ​ന്ത് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.