ന്യൂ​സി​ല​ന്‍ഡി​നു ചരിത്ര പ​ര​മ്പ​ര
ന്യൂ​സി​ല​ന്‍ഡി​നു ചരിത്ര പ​ര​മ്പ​ര
Saturday, December 8, 2018 12:48 AM IST
അ​ബു​ദാ​ബി: പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര ന്യൂ​സി​ല​ന്‍ഡ് സ്വ​ന്ത​മാ​ക്കി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡ് 123 റ​ണ്‍സി​നു പാ​ക്കി​സ്ഥാ​നെ തോ​ല്‍പ്പി​ച്ചു. ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന 280 റ​ൺ​സ് പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 156 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ പ​ര​മ്പ​ര 2-1ന് ​ന്യൂ​സി​ല​ന്‍ഡ് നേ​ടി. 2016 ന​വം​ബ​റി​നു​ശേ​ഷം ന​ട​ന്ന ആ​റു ടെ​സ്റ്റ് പ​ര​മ്പ​ര​കളില്‍ ന്യൂ​സി​ല​ന്‍ഡി​ന്‍റെ അ​ഞ്ചാ​മ​ത്തെ ജ​യ​മാ​ണ്.


കി​വീ​സി​ന്‍റെ അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ വി​ല്‍ സോ​മ​ര്‍വി​ല്‍ നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഓ​ഫ് സ്പി​ന്ന​ര്‍ സോ​മ​ര്‍വി​ല്‍ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍ സ്പി​ന്ന​ര്‍ യാ​സി​ര്‍ ഷാ​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സ്.
സ്‌​കോ​ര്‍: ​ന്യൂ​സി​ല​ന്‍ഡ് 274, 353/7 ഡി​ക്ല​യേ​ര്‍ഡ്. പാ​ക്കി​സ്ഥാ​ന്‍: 348, 156
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.