അ​ന്‍റോ​ണി​യോ ജ​ര്‍മ​ൻ ഇല്ലാതെ ഗോ​കു​ല​ം ബംഗാൾ പരീക്ഷണത്തിന്
അ​ന്‍റോ​ണി​യോ ജ​ര്‍മ​ൻ ഇല്ലാതെ ഗോ​കു​ല​ം ബംഗാൾ പരീക്ഷണത്തിന്
Saturday, December 8, 2018 12:48 AM IST
കോ​ല്‍ക്ക​ത്ത: തു​ട​ര്‍ച്ച​യാ​യ നാ​ലു ഹോം ​മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷം ഗോ​കു​ലം എ​ഫ്‌​സി കോ​ല്‍ക്ക​ത്ത​യി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ സോ​ള്‍ട്ട് ലേ​ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നി​റ​ങ്ങും. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഗോ​കു​ലം ആ​റാ​മ​തും ഈ​സ്റ്റ് ബം​ഗാ​ള്‍ എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. നാ​ലു ഹോം ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു തോ​ല്‍വി​യും ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മു​ള്ള ഗോ​കു​ലം ഫോ​മി​ലാ​ണ്.

എ​ന്നാ​ല്‍, സ്‌​ട്രൈ​ക്ക​ര്‍ അ​ന്‍റോ​ണി​യോ ജ​ര്‍മ​ന്‍ ക്ല​ബ് വി​ട്ട​ത് ഗോ​കു​ല​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ തി​രി​ച്ച​ടി​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടി​ക്ക​ഴി​ഞ്ഞ ജ​ര്‍മ​ന്‍ ഇ​റ​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ക്ല​ബ് വി​ടു​ന്ന​തെ​ന്ന് താ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​വും തോ​റ്റാ​ണ് ഈ​സ്റ്റ് ബം​ഗാ​ള്‍ ഗോ​കു​ല​ത്തി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​ത്. ഗോ​കു​ല​ത്തി​ന് മൂ​ന്നു ക​ളി​യി​ല്‍ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.