വ​​രു​​മാ​​ന​​ത്തി​​ൽ കോ​​ഹ്‌​ലി ​ഒ​​ന്നാ​​മ​​ൻ
Thursday, December 6, 2018 12:50 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ കാ​​യി​​ക താ​​ര​​ങ്ങ​​ളി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ മു​​ന്പ​​ൻ ക്രി​​ക്ക​​റ്റ് നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ഫോ​​ബ്സ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ പ​​ട്ടി​​​​ക​​യി​​ലാ​​ണ് കോ​​ഹ്‌​ലി ​ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, ഏ​​റ്റ​​വും അ​​ധി​​കം വ​​രു​​മാ​​നം നേ​​ടു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​യി​​ൽ ബോ​​ളി​​വു​​ഡ് താ​​രം സ​​ൽ​​മാ​​ൻ ഖാ​​നു പി​​ന്നി​​ൽ ര​​ണ്ടാ​​മ​​താ​​ണ് കോ​​ഹ്‌​ലി. 228.09 ​കോ​​ടി രൂ​​പ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം. 101.77 കോ​​ടി വ​​രു​​മാ​​ന​​മു​​ള്ള എം.​​എ​​സ്. ധോ​​ണി​​യാ​​ണ് കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​ത്. ഇ​​ന്ത്യ​​യി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ധോ​​ണി.


സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ൽ (80 കോ​​ടി), പി.​​വി. സി​​ന്ധു (36.5 കോ​​ടി), രോ​​ഹി​​ത് ശ​​ർ​​മ (31.49 കോ​​ടി), ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (28.46 കോ​​ടി), ആ​​ർ. അ​​ശ്വി​​ൻ (18.9 കോ​​ടി), ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ (17.26 കോ​​ടി), സു​​രേ​​ഷ് റെ​​യ്ന (16.96 കോ​​ടി), സൈ​​ന നെ​​ഹ്‌വാ​​ൾ (16.54 കോ​​ടി) എ​​ന്നി​​വ​​രാ​​ണ് കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.