ലോ​​ക​​ക​​പ്പ്: സാ​​ന്പ​​ത്തി​​ക നേ​​ട്ട​​ത്തി​​ൽ മാഞ്ചസ്റ്റർ സി​​റ്റി
ലോ​​ക​​ക​​പ്പ്: സാ​​ന്പ​​ത്തി​​ക നേ​​ട്ട​​ത്തി​​ൽ മാഞ്ചസ്റ്റർ സി​​റ്റി
Thursday, December 6, 2018 12:50 AM IST
ല​​ണ്ട​​ൻ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ താ​​ര​​ങ്ങ​​ളെ വി​​ട്ടു​​ന​​ല്കി​​യ​​തു​​വ​​ഴി ഏ​​റ്റ​​വും അ​​ധി​​കം സാ​​ന്പ​​ത്തി​​ക നേ​​ട്ടം ല​​ഭി​​ച്ച ക്ല​​ബ്ബു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഒ​​ന്നാ​​മ​​ത്. 35.27 കോ​​ടി രൂ​​പ​​യാ​​ണ് സി​​റ്റി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​യി ക​​ളി​​ച്ച താ​​ര​​ങ്ങ​​ൾ മു​​ഖാ​​ന്ത​​രം ക്ല​​ബ്ബി​​നു ല​​ഭി​​ച്ച​​ത്. ഫി​​ഫ​​യാ​​ണ് വി​​വി​​ധ ക്ല​​ബ്ബു​​ക​​ൾ​​ക്കു ന​​ല്കി​​യ തു​​ക വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 1475 കോ​​ടി രൂ​​പ​​യാ​​ണ് വി​​വി​​ധ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ഫി​​ഫ ന​​ല്കു​​ക.

ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് (33.93 കോ​​ടി രൂ​​പ) ആ​​ണ്. ഇം​​ഗ്ലീ​ഷ് താ​​ര​​ങ്ങ​​ളാ​​ൽ സ​​ന്പ​​ന്ന​​മാ​​യ ടോ​​ട്ട​​നം​​ഹോ​​ട്സ്പ​​റി​​ന് 30.90 കോ​​ടി രൂ​​പ ല​​ഭി​​ച്ചു. ഹാ​​രി കെ​​യ്ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലി​​റ​​ങ്ങി​​യ ഇം​​ഗ്ല​ണ്ട് ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു. ബാ​​ഴ്സ​​ലോ​​ണ (29.20 കോ​​ടി രൂ​​പ), പി​​എ​​സ്ജി (27.43 കോ​​ടി രൂ​​പ) എ​​ന്നി​​വ​​യാ​​ണ് ഇ​​വ​​യ്ക്കു പി​​ന്നി​​ൽ.

ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഓ​​രോ താ​​ര​​ത്തി​​നും ഓ​​രോ ദി​​വ​​സ​​വും 6.01 ല​​ക്ഷം രൂ​​പ വീ​​തം അ​​വ​​ർ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന ക്ല​​ബ്ബു​​ക​​ൾ​​ക്കു ഫി​​ഫ ന​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.