വി​​ജ​​യ​​ത്തോ​​ടെ ടിം കാ​​ഹി​​ലി​​നു മ​​ട​​ക്കം
വി​​ജ​​യ​​ത്തോ​​ടെ ടിം കാ​​ഹി​​ലി​​നു മ​​ട​​ക്കം
Wednesday, November 21, 2018 12:33 AM IST
സി​​​​ഡ്‌​​​​നി: ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ൾ ഇ​​​​തി​​​​ഹാ​​​​സം ടിം ​​​​കാ​​​​ഹി​​​​ല്‍ വി​​​​ജ​​​​യ​​​​ത്തോ​​​​ടെ വി​​​​ര​​​​മി​​​​ച്ചു. കാ​​​​ഹി​​​​ലി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന അ​​​​ന്താ​​​​രാ​​​​ഷ് ട്ര ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ 3-0ന് ​​​​ലെ​​​​ബ​​​​ന​​​​നെ തോ​​​​ല്‍പ്പി​​​​ച്ചു. 82-ാം മി​​​​നി​​​​റ്റി​​​​ലാ​​​​ണ്, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ടോ​​​​പ് ഗോ​​​​ള്‍ സ്‌​​​​കോ​​​​റ​​​​റാ​​​​യ കാ​​​​ഹി​​​​ല്‍ ക​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. മാ​​​​ര്‍ട്ടി​​​​ന്‍ ബോ​​​​യ​​​​ലി​​​​ന്‍റെ ഇ​​​​ര​​​​ട്ട​​​ഗോ​​​​ള്‍ മി​​​​ക​​​​വി​​​​ലാ​​​​ണ് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ ജ​​​​യം നേ​​​​ടി​​​​യ​​​​ത്. 19, 41 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ലാ​​​ണു ബോ​​​​യ​​​​ലി​​​​ന്‍റെ ഗോ​​​​ളു​​​​ക​​​​ള്‍.


ഒ​​​​രു ഗോ​​​​ള്‍ മാ​​​​ത്യു ലെ​​​​കി​​​​യു​​​​ടെ (68-ാം മി​​​​നി​​​​റ്റ്) വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ കാ​​​​ഹി​​​​ല്‍ അ​​​​വ​​​​സാ​​​​ന മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ല്‍ ക്യാ​​​​പ്റ്റ​​​ന്‍റെ ആം​ ​​​ബാ​​​​ന്‍ഡ് കെ​​​​ട്ടി. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ​​ഗോ​​​​ളി​​​​നാ​​​​യി കാ​​​​ഹി​​​​ല്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ലെ​​​​ബ​​​​ന​​​​ന്‍ പ്ര​​​​തി​​​​രോ​​​​ധ​​​​താ​​​​രം കാ​​​​സീം അ​​​​ല്‍ സൈ​​​​ന്‍ അ​​​​വ​​​​സ​​​​ര​​ങ്ങ​​ൾ നി​​​​ഷേ​​​​ധി​​​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി 108 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 50 ഗോ​​ളു​​ക​​ളാ​​ണു കാ​​ഹി​​ൽ നേ​​ടി​​യി​​ട്ടു​​ള്ള​​ത്. ഐ​​എ​​സ്എ​​ലി​​ൽ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യു​​ടെ താ​​ര​​മാ​​ണ് ടിം ​​കാ​​ഹി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.