പാക്കിസ്ഥാന്‍റെ ഹർജി ഐസിസി തള്ളി
പാക്കിസ്ഥാന്‍റെ ഹർജി ഐസിസി തള്ളി
Wednesday, November 21, 2018 12:33 AM IST
ദു​ബാ​യ്: ബി​സി​സി​ഐ 500 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണെ​മ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ ന​ല്‍കി​യ ഹ​ർ​ജി ഐ​സി​സി ത​ള്ളി. രാ​ഷ്‌​ട്രീ​യ നി​പാ​ടു​ക​ളു​ടെ പേ​രി​ൽ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പ​ര​മ്പ​ര​ക​ളി​ല്‍ നി​ന്ന് ഇ​ന്ത്യ പി​ന്മാ​റി​യ​ത് മൂ​ലം ത​ങ്ങ​ള്‍ക്ക് വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്നും 500 കോ​ടി ഇ​ന്ത്യ​ൻ രൂ​പ പാ​ക്കി​സ്ഥാ​ന്‍റെ ആ​വ​ശ്യം.

മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ന്ന വാ​ദ​ത്തി​ന് ഒ​ടു​വി​ലാ​ണ് ബി​സി​സി​ഐ​ക്കെ​തി​രാ​യ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ ഹ​ര്‍ജി ത​ള്ളാ​ന്‍ ഐ​സി​സി തീ​രു​മാ​നി​ച്ച​ത്.​ക​രാ​ര്‍ അ​നു​സ​രി​ച്ച് 2015നും 2023​നും ഇ​ട​യി​ല്‍ ആ​റ് പ​ര​മ്പ​ര​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. തു​ട​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍. എ​ന്നാ​ല്‍ ക​ളി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​മ​തി​യി​ല്ലെ​ന്നാ​ണു ബി​സി​സി​ഐ പ​റ​യു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ല്‍ ന​ട​ത്തേ​ണ്ട ആ​ദ്യ പ​ര​മ്പ​ര പൊ​തു​വേ​ദി​യി​ൽ ന​ട​ത്താ​മെ​ന്ന നി​ര്‍ദേ​ശം ഇ​ന്ത്യ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ ന​ജം സേ​ത്തി ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​ര്‍ക്ക് സ​ഹാ​യം ന​ല്‍കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​തെ ക​ളി​ക്കാ​നി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്. ഐ​സി​സി​യു​ടെ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടാ​റു​ള്ള​ത്. ബി​സി​സി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത് ഇ​യാ​ന്‍ മി​ല്‍സാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.