ഇ​ഷാ​ന്തും അ​ശ്വി​നും ര​ഞ്ജി ട്രോ​ഫിയിൽനിന്നു പി​ന്മാ​റണമെന്ന്‍ ബി​സി​സി​ഐ
ഇ​ഷാ​ന്തും അ​ശ്വി​നും ര​ഞ്ജി ട്രോ​ഫിയിൽനിന്നു പി​ന്മാ​റണമെന്ന്‍ ബി​സി​സി​ഐ
Tuesday, November 20, 2018 12:51 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ര​ഞ്ജി ട്രോ​ഫി​യി​ല്‍ ഇ​ഷാ​ന്ത് ശ​ര്‍മ​യും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് ബി​സി​സി​ഐ. ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ ചേ​രാ​നു​ള്ള​തി​നാ​ലാ​ണ് ഇ​വ​രോ​ടെ ര​ഞ്ജി​യി​ല്‍നി​ന്ന് മാ​റി നി​ല്‍ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ടീ​മി​ല്‍ അം​ഗ​ങ്ങ​ളാ​ണ്.

ടെ​സ്റ്റ് ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ 24ന് ​ഓ​സ്‌​ട്രേ​ലി​യ​യ്ക്കു തി​രി​ക്കും. ട്വ്ന്‍റി 20 ​പ​ര​മ്പ​ര​യ്ക്കു​ശേ​ഷം ന​വം​ബ​ര്‍ 28ന് ​ഇ​ന്ത്യ നാ​ലു ദി​ന ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങു​ന്നു​ണ്ട്. ഈ ​ടീ​മി​ല്‍ മു​ഹ​മ്മ​ദ് ഷാ​മി, ഇ​ഷാ​ന്ത്, അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ക്ക് അ​വ​സ​രം ല​ഭി​ക്കും. ഡി​സം​ബ​ര്‍ ആ​റി​ന് അ​ഡ്‌​ലെ​യ്ഡി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​കും. ര​ഞ്്ജി ട്രോ​ഫി​യി​ല്‍ ബം​ഗാ​ളി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന ഷാ​മി​യോ​ട് 15 ഓ​വ​ര്‍ ബൗ​ള്‍ ചെ​യ്യാ​ന്‍ ബി​സി​സി​ഐ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.