സ്‌​പെ​യി​നിനു ജ​യം
സ്‌​പെ​യി​നിനു ജ​യം
Tuesday, November 20, 2018 12:51 AM IST
ഗ്രാ​ന്‍ കാ​ന​റി​യ: അ​ന്താ​രാ​ഷ‌്ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ സ്‌​പെ​യി​ന്‍ 1-0ന് ​ബോ​സ്‌​നി​യ ആ​ന്‍ഡ് ഹെ​ര്‍സ​ഗോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നേ​ഷ​ന്‍സ് ലീ​ഗി​ല്‍ ക്രൊ​യേ​ഷ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം സ്‌​പെ​യി​നി​ന്‍റെ വി​ജ​യ​ത്തോ​ടെ​യു​ള്ള തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു. ബോ​സ്‌​നി​യ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​രം ജ​യി​ച്ചെ​ങ്കി​ലും മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ പ്ര​ക​ട​നം നി​രാ​ശ​ാജ​ന​ക​മാ​യി​രു​ന്നു.


പ​ക​ര​ക്കാ​ര​നാ​യി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബ്രാ​യി​സ് മെ​ന്‍ഡ​സ് (78-ാം മി​നി​റ്റ്) ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഈ ​മ​ത്സ​ര​ത്തി​നു മു​മ്പ് ത​ന്നെ യു​വേ​ഫ നേ​ഷ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ല്‍ ത​ങ്ങ​ള്‍ക്കി​ട​മി​ല്ലെ​ന്നു​ള്ള വി​വ​രം സ്‌​പെ​യി​ന്‍ അ​റി​ഞ്ഞി​രു​ന്നു. ഇം​ഗ്ല​ണ്ട് 2-1ന് ​ക്രൊ​യേ​ഷ്യ​യെ തോ​ല്‍പ്പി​ച്ച​തോ​ടെ​യാ​ണ് സ്‌​പെ​യി​നിന്‍റെ സെ​മി പ്ര​വേ​ശ​ന​ത്തി​നു ത​ട​സ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.