ലോ​ക ചെ​സ്: സ​മ​നി​ലതന്നെ
ലോ​ക ചെ​സ്: സ​മ​നി​ലതന്നെ
Tuesday, November 20, 2018 12:51 AM IST
മാ​ഗ്ന​സ് കാ​ള്‍സ​ണും ഫാ​ബി​യാ​നോ ക​രു​വാ​ന​യും ത​മ്മി​ല്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ഏ​ഴാം ഗെ​യി​മും സ​മ​നി​ല​യി​ല്‍ ത​ന്നെ തീ​ര്‍ന്നു. ക്വീ​ന്‍സ് ഗാം​ബി​റ്റ് ഡി​ക്ലൈ​ന്‍ഡ് എ​ന്ന ഓ​പ്പ​ണിം​ഗ് നീ​ക്ക​ങ്ങ​ളി​ല്‍ ന​ട​ന്ന ഗെ​യി​മി​ല്‍ ആ​വേ​ശ​മോ ആ​കാം​ക്ഷ​യോ ഉ​ള​വാ​ക്കു​ന്ന നീ​ക്ക​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​തെ നാ​ല്പ​താം നീ​ക്ക​ത്തി​ല്‍ ഇ​രു​വ​രും പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു.

എ​ട്ടാം ഗെ​യി​മി​ല്‍ സ​മ​നി​ല കു​രു​ക്ക് അ​ഴി​യു​മോ എ​ന്നാ​ണ് ചെ​സ് സ്‌​നേ​ഹി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്. 2016ല്‍ ​ന്യു യോ​ര്‍ക്കി​ല്‍ ന​ട​ന്ന കാ​ള്‍സ​ണ്‍ -സെ​ര്‍ജി ക​ര്യാ​ക്കി​ന്‍ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പ് മ​ല്‍സ​ര​ത്തി​ലും ആ​ദ്യ ഏ​ഴു ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ലാ​യി​രു​ന്നു തീ​ര്‍ന്ന​ത്. എ​ട്ടാം ഗെ​യി​മി​ല്‍ ക​ര്യാ​ക്കി​ന്‍ കാ​ള്‍സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​ത്താം ഗെ​യി​മി​ല്‍ കാ​ള്‍സ​ണ്‍ പ​ക​രം വീ​ട്ടി. പ​ന്ത്ര​ണ്ട് ഗെ​യി​മു​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴും 6-6 എ​ന്ന പോ​യി​ന്‍റി​ല്‍ ഇ​രു​വ​രും തു​ല്യ നി​ല​യി​ലാ​യി​രു​ന്നു. ടൈ​ബ്രേ​ക്ക് ഗെ​യി​മു​ക​ളി​ലെ നാ​ല് റാ​പി​ഡ് ഗെ​യി​മു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം ജ​യി​ച്ചാ​ണ് കാ​ള്‍സ​ണ്‍ ചാ​മ്പ്യ​ന്‍പ​ട്ടം നി​ല​നി​ര്‍ത്തി​യ​ത്.


ടി.​കെ.​ജോ​സ​ഫ് പ്ര​വി​ത്താ​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.