ഇം​ഗ്ല​​ണ്ടി​​നു ച​​രി​​ത്ര പ​​ര​​ന്പ​​ര
ഇം​ഗ്ല​​ണ്ടി​​നു ച​​രി​​ത്ര പ​​ര​​ന്പ​​ര
Monday, November 19, 2018 12:36 AM IST
കാ​​ൻ​​ഡി: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ഇം​​ഗ്ല​​ണ്ട് 2-0നു ​​സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ടെ​​സ്റ്റി​​ൽ 57 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. സ്കോ​​ർ: ഇം​​ഗ്ല​ണ്ട് 290, 346. ശ്രീ​​ല​​ങ്ക 336, 243.

301 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നെ​​ത്തി​​യ ലങ്ക ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 226 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് അ​​ഞ്ചാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ മ​​ത്സ​​രം പു​​ന​​രാ​​രം​​ഭി​​ക്കാ​​നെ​​ത്തി​​യ​​ത്. എ​​ട്ട് ഓ​​വ​​ർ മാ​​ത്ര​​മേ അ​​ഞ്ചാം ദി​​നം മ​​ത്സ​​രം നീ​​ണ്ടു​​ള്ളൂ. ത​​ലേ​​ദി​​വ​​സ​​ത്തെ സ്കോ​​റി​​നോ​​ട് 17 റ​​ണ്‍​സ് കൂ​​ടി ചേ​​ർ​​ക്കു​​ന്ന​​തി​​നി​​ടെ ല​​ങ്ക​​യു​​ടെ പ​​ത്ത് വി​​ക്ക​​റ്റു​​ക​​ളും നി​​ലം​​പൊ​​ത്തി.


ശ്രീ​​ല​​ങ്ക​​യു​​ടെ ര​​ണ്ട് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ലാ​​യു​​ള്ള 20 വി​​ക്ക​​റ്റു​​ക​​ളി​​ൽ 19 എ​​ണ്ണ​​വും ഇം​​ഗ്ലീ​ഷ് സ്പി​​ന്ന​​ർ​​മാ​​രാ​​ണ് നേ​​ടി​​യ​​ത്. പേ​​സ​​ർ​​മാ​​ർ​​ക്ക് ഒ​​രു വി​​ക്ക​​റ്റു​​പോ​​ലും നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഒ​​രെ​​ണ്ണം റ​​ണ്ണൗ​​ട്ട് ആ​​യി​​രു​​ന്നു. ഒ​​രു ടെ​​സ്റ്റി​​ൽ സ്പി​​ന്ന​​ർ​​മാ​​ർ ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ റി​​ക്കാ​​ർ​​ഡും മ​​ത്സ​​ര​​ത്തി​​ൽ പി​​റ​​ന്നു.

2000-01ൽ ​​ആ​​ണ് ഇം​​ഗ്ല​ണ്ട് അ​​വ​​സാ​​ന​​മാ​​യി ല​​ങ്ക​​യി​​ൽ പ​​ര​​ന്പ​​ര നേ​​ടി​​യ​​ത്. അ​​ന്ന് മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇം​ഗ്ല​​ണ്ട് 2-1നു ​​സ്വ​​ന്ത​​മാ​​ക്കി. ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് ഇം​​ഗ്ല​ണ്ട് ല​​ങ്ക​​യി​​ൽ പ​​ര​​ന്പ​​ര നേ​​ടു​​ന്ന​​ത്. 1981-82ലാ​​ണ് ആ​​ദ്യ പ​​ര​​ന്പ​​ര ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.