സ്കൂ​ൾ ഗെ​യിം​സ്: ഫെ​ൻ​സിം​ഗി​ൽ ക​ണ്ണൂ​ർ ജേ​താ​ക്ക​ൾ
Monday, November 19, 2018 12:36 AM IST
ക​​​ണ്ണൂ​​​ർ: മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സ് ഫെ​​​ൻ​​​സിം​​​ഗി​​​ൽ 77.5 പോ​​​യി​​​ന്‍റോ​​​ടെ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ക​​​ണ്ണൂ​​​ർ ജി​​​ല്ല ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് നേ​​​ടി. ഏ​​​ഴു​​​വീ​​​തം സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും ഒ​​​രു വെ​​​ങ്ക​​​ല​​​വു​​​മാ​​​ണ് ക​​​ണ്ണൂ​​​ർ നേ​​​ടി​​​യ​​​ത്. മൂ​​​ന്നു സ്വ​​​ർ​​​ണ​​​വും ര​​​ണ്ടു വെ​​​ള്ളി​​​യും നാ​​​ലു വെ​​​ങ്ക​​​ല​​​വും നേ​​​ടി 36.5 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നാ​​​ണ് ര​​​ണ്ടാം​​​സ്ഥാ​​​നം. ഒ​​​രു സ്വ​​​ർ​​​ണ​​​വും ര​​​ണ്ടു വെ​​​ള്ളി​​​യും ഏ​​​ഴു വെ​​​ങ്ക​​​ല​​​വും നേ​​​ടി 22 പോ​​​യി​​​ന്‍റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ വ​​​യ​​​നാ​​​ട് മൂ​​​ന്നാം സ്ഥാ​​​ന​​ത്തെ​​ത്തി.


ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ലെ മി​​​ക​​​ച്ച സ്കൂ​​​ളാ​​​യി ത​​​ല​​​ശേ​​​രി ഗ​​​വ.​​​ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മൂ​​​ന്നു സ്വ​​​ർ​​​ണ​​​വും ഒ​​​രു വെ​​​ള്ളി​​​യും വെ​​​ങ്ക​​​ല​​​വു​​​മു​​​ൾ​​​പ്പെ​​​ടെ 33.5 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് ത​​​ല​​​ശേ​​​രി ഗ​​​വ.​​​ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് മി​​​ക​​​ച്ച സ്കൂ​​​ളാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ എ​​​സ്എ​​​ൻ​​​ഡി​​​പി എ​​​ച്ച്എ​​​സ്എ​​​സാ​​​ണ് മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ സ്കൂ​​​ൾ. ര​​​ണ്ടു സ്വ​​​ർ​​​ണ​​​വും ഒ​​​രു വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 20.5 പോ​​​യി​​​ന്‍റാ​​​ണ് നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.