മെസിയില്ലാതെ ബാഴ്സ
മെസിയില്ലാതെ ബാഴ്സ
Wednesday, October 24, 2018 12:55 AM IST
ബാ​ഴ്‌​സ​ലോ​ണ: നാ​യ​ക​നും മു​ന്‍നി​ര​യി​ലെ സൂ​പ്പ​ര്‍താ​ര​വു​മാ​യ ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​ത്ത ബാ​ഴ്‌​സ​ലോ​ണ ഇ​ന്ന് യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ വീ​തം ഇ​രു ടീ​മും ജ​യി​ച്ച് ആ​റു പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. ഗോ​ള്‍ ശ​രാ​ശ​രി​യാ​ണ് സ്പാ​നി​ഷ് ചാ​മ്പ്യ​ന്‍മാ​രെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ലാ ​ലി​ഗ​യി​ല്‍ സെ​വി​യ്യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ എ​തി​ര്‍ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചു വീ​ണാ​ണ് മെ​സി​യു​ടെ വ​ല​തു കൈ ​ഒ​ടി​ഞ്ഞ​ത്. മൂ​ന്നാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് അ​ര്‍ജ​ന്‍റൈ​ന്‍ താ​ര​ത്തി​നു ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്‍റ​റി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു പു​റ​മെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡി​നെ​തി​രേ​യു​ള്ള എ​ല്‍ക്ലാ​സി​ക്കോ​യും മെ​സി​ക്കു ന​ഷ്ട​മാ​കും. ഇ​ന്‍റ​റി​നു​മു​ണ്ട് പ​രി​ക്കി​ന്‍റെ വേ​ദ​ന​ക​ള്‍. കാ​ല്‍ക്കു​ഴ​യ്ക്കു പ​രി​ക്കേ​റ്റ മ​ധ്യ​നി​ര​താ​രം റാ​ഡ്യ നിനെഗോള​ന്‍ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​ല്ല.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കു​ന്ന​വ​ര്‍ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടി നോ​ക്കൗ​ട്ട് ഘ​ട്ടം ഉ​റ​പ്പാ​ക്കാ​നാ​കും. ബാ​ഴ്‌​സ​യും ഇ​ന്‍റ​റും ആ​റ് ഔ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ല്‍ ബാ​ഴ്‌​സ​യും ഒ​ര​ണ്ണ​ത്തി​ല്‍ ഇ​ന്‍റ​റും ജ​യി​ച്ചു. ര​ണ്ടു മ​ത്സ​രം സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു.

ഗ്രൂ​പ്പ് സി​യി​ലാ​ണ് മ​റ്റൊ​രു പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ നാ​പ്പോ​ളി പാ​രി സാ​ന്‍ ഷെ​ര്‍മ​യി​നെ പാ​രീ​സി​ല്‍ നേ​രി​ടാ​ന്‍ ഇ​റ​ങ്ങു​ക​യാ​ണ്. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ല്‌വി ​നേ​രി​ട്ട പി​എ​സ്ജി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഗ്രൂ​പ്പി​ൽ ലി​വ​ര്‍പൂ​ളാ​ണ് ര​ണ്ടാ​മ​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ചാ​ലേ പാ​രീ​സ് ക്ല​ബ്ബി​ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നാ​കൂ. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​നോ​ട് തോ​റ്റ പി​എ​സ്ജി ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ റെ​ഡ് സ്റ്റാ​ര്‍ ബ​ല്‍ഗ്രേ​ഡി​നെ​തി​രേ വ​ന്‍ ജ​യം നേ​ടി​യി​രു​ന്നു. ലീ​ഗ് വ​ണ്ണി​ല്‍ തോ​ല്‍വി അ​റി​യാ​തെ കു​തി​ക്കു​ന്ന ടീം ​ഫോ​മി​ലാ​ണ്. സൂ​പ്പ​ര്‍താ​ര​ങ്ങ​ളെ​ല്ലാം ഫോ​മി​ലാ​ണെ​ന്ന കാ​ര്യം പി​എ​സ്ജി​ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്നു. സീ​രി​എ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും നാ​പ്പോ​ളി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്.
ഗ്രൂ​പ്പ് എ​യി​ല്‍ ഒ​ന്നാ​മതു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് എ​വേ പോ​രാ​ട്ട​ത്തി​ല്‍ ബൊ​റൂ​സി​യയെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.