ചെ​​ന്നൈ​​യി​​നു ജ​​യ​​മി​​ല്ല
ചെ​​ന്നൈ​​യി​​നു ജ​​യ​​മി​​ല്ല
Wednesday, October 24, 2018 12:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ന്നൈ​​യി​​നു ഇ​​ന്ന​ലെ​യും ജ​​യി​​ക്കാ​​നാ​​യി​​ല്ല. തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​നാ​​യ​​തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ​​ക്ക് ആ​​ശ്വ​​സി​​ക്കാം. ഡ​​ൽ​​ഹി​​യി​​ലെ ജ​​വ​​ർ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ​​യി​​നും ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സും ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഈ ​​സീ​​സ​​ണി​​ലെ​​ത​​ന്നെ ആ​​ദ്യ​​ത്തെ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു.

മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം മി​​ക​​ച്ച ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട ചെ​​ന്നൈ​​യി​​നു ഡ​​ൽ​​ഹി​​യു​​ടെ വ​​ല​​ച​​ലി​​പ്പി​​ക്കാ​​നാ​​യി​​ല്ല. ഡ​​ൽ​​ഹി ഗോ​​ൾ​​കീ​​പ്പ​​ർ ഫ്രാ​​ൻ​​സി​​സ്കോ ഡോ​​റോ​​ൻ​​സോ​​റോ​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ചെ​​ന്നൈ​​യി​​നു ഗോ​​ൾ നി​​ഷേ​​ധി​​ച്ച​​ത്. ഒ​​രു പോ​​യി​​ന്‍റു​​മാ​​യി ചെ​​ന്നൈ​​യി​​ൻ ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ്. മൂ​​ന്നു പോ​​യി​​ന്‍റു​​ള്ള ഡ​​ൽ​​ഹി എ​​ട്ടാ​​മ​​തും.


ഐഎസ്എൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്‍റ്

ബംഗളൂരു എഫ്സ് 3 2 1 0 7
നോർത്ത് ഈസ്റ്റ് 3 2 1 0 7
ജംഷഡ്പുർ 3 1 2 0 5
കേരള ബ്ലാസ്റ്റേഴ്സ് 3 1 2 0 5
ഗോവ എഫ്സി 2 1 1 0 4
മും​​ബൈ സി​​റ്റി 3 1 1 1 4
എ​​ടി​​കെ 4 1 1 2 4
ഡൈ​​നാ​​മോ​​സ് 4 0 3 1 3
ചെന്നൈയിൻ 4 0 1 3 1
പൂന 3 0 1 2 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.