വാ​തു​വ​യ്്പ് ആ​രോ​പ​ണം ത​ള്ളി ബോ​ര്‍ഡു​ക​ള്‍
വാ​തു​വ​യ്്പ് ആ​രോ​പ​ണം ത​ള്ളി ബോ​ര്‍ഡു​ക​ള്‍
Tuesday, October 23, 2018 12:15 AM IST
ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര്‍ക്കെ​തി​രേ​യു​ള്ള വാതുവയ്പ് ആ​രോ​പ​ണം ത​ള്ളി​ക്കൊ​ണ്ട് ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡും ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യും രം​ഗ​ത്തെ​ത്തി. അ​ല്‍ ജ​സീ​റ ചാ​ന​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട ഒ​രു ഡോ​കു​മെ​ന്‍റ​റി​യി​ല്‍ 2010, 2012 വ​ര്‍ഷ​ത്തി​നി​ടെ 15 അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ സ്‌​പോ​ട് ഫി​ക്‌​സിം​ഗ് ന​ട​ത്തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ കു​റ​ച്ചു ക​ളി​ക്കാ​ര്‍ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ല്‍ സ്‌​പോ​ട് ഫി​ക്‌​സിം​ഗ് ന​ട​ത്തി​യെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. ഈ ​കാ​ല​ത്ത് ഓ​സ്‌​ട്രേ​ലി​യ​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും ക​ളി​ക്കാ​ര്‍ സ്‌​പോ​ട് ഫി​ക്‌​സിം​ഗ് ന​ട​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

2012ലെ 20​ട്വ​ന്‍റി ലോ​ക​ക​പ്പി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും 2011-2012 കാ​ല​യ​ള​വി​ല്‍ ന​ട​ന്ന ആ​റു ടെ​സ്റ്റു​ക​ളി​ലും ആ​റു ഏ​ക​ദി​ന​ങ്ങ​ളി​ലും വാ​തു​വയ്പ്പ് ന​ട​ന്നു​വെ​ന്നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ പ​റ​യു​ന്ന​ത്. വാ​തു​വയ്​പ്പി​ല്‍ ഏ​ഴ് ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളും അ​ഞ്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളും മൂ​ന്ന് പാ​കി​സ്ഥാ​ന്‍ താ​ര​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യ​താ​യും അ​ല്‍ ജ​സീ​റ വെ​ളി​പ്പെ​ടു​ത്തു​ന്നു.


അ​ല്‍ ജ​സീ​റ​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഇം​ഗ്ല​ണ്ട്, ഓ​സ്‌​ട്രേ​ലി​യ ക്രി​ക്ക​റ്റ് ബോ​ര്‍ഡു​ക​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ള്‍ പൂ​ര്‍ണ​മ​ല്ലെ​ന്നും അ​വ തീ​ര്‍ത്തും മോ​ശ​മാ​യി ത​യാ​റാ​ക്കി​യ​താ​ണെ​ന്നും വി​വ​ര​ങ്ങ​ള്‍ക്ക് കൃ​ത്യ​ത​യും കു​റ്റ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​നു​ള്ള ക​രു​ത്തും കു​റ​വാ​ണെ​ന്നും ഇ​സി​ബി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വെ​ന്നും ഇ​പ്പോ​ഴ​ത്തെ​യും മു​ന്‍ ക​ളി​ക്കാ​രു​ടെ​യും പെ​രു​മാ​റ്റ​ത്തെ​യോ സ്വ​ഭാ​വ​ത്തെ​യോ സം​ശ​യ​മി​ല്ലെ​ന്നും ഇ​സി​ബി പ​റ​ഞ്ഞു.

ഐ​സി​സി​യു​ടെ ആ​ന്‍റി ക​റ​പ്ഷ​ൻ‍ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ക്രി​ക്ക​റ്റി​നെ ന​ശി​പ്പി​ക്കു​ന്ന ഒ​രു പ്ര​വ​ണ​ത​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ചീ​ഫ് എ​ക്‌​സി​ക്യു​ട്ടി​വ് ജ​യിം​സ് സ​ത​ര്‍ല​ന്‍ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.