ജം​ഷ​ഡ്പു​ർ-​എ​ടി​കെ സ​മ​നി​ല
ജം​ഷ​ഡ്പു​ർ-​എ​ടി​കെ സ​മ​നി​ല
Monday, October 22, 2018 12:55 AM IST
ജം​​ഷ​​ഡ്പു​​ർ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ളി​​ൽ ജം​​ഷ​​ഡ്പു​​രും മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ എ​​ടി​​കെ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ആ​​ദ്യ പ​​കു​​തി​​യി​​ലാ​​ണ് ര​​ണ്ട് ഗോ​​ളു​​ക​​ളും പി​​റ​​ന്ന​​ത്.

സ്വ​​ന്തം മൈ​​താ​​ന​​ത്ത് ജം​​ഷ​​ഡ്പു​​ർ ലീ​​ഡ് നേ​​ടി​​യെ​​ങ്കി​​ലും ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ എ​​ടി​​കെ സ​​മ​​നി​​ല​​യി​​ലെ​​ത്തി. സെ​​ർ​​ജ്യോ സി​​ഡൊ​​ൻ​​ച (35-ാം മി​​നി​​റ്റ്) ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യും മാ​​നു​​വ​​ൽ ബ്രൂ​​ണോ (45+3-ാം മി​​നി​​റ്റ്) എ​​ടി​​കെ​​യ്ക്കാ​​യും ല​​ക്ഷ്യം നേ​​ടി.

ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ന​​ട​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ഇ​​തോ​​ടെ എ​​ടി​​കെ നാ​​ല് പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങും പ​​രാ​​ജ​​യ​​പ്പെ​​ട്ട് മോ​​ശം തു​​ട​​ക്ക​​വു​​മാ​​യി എ​​ടി​​കെ വ​​ല​​യു​​ന്പോ​​ഴാ​​യി​​രു​​ന്നു ഐ​​എ​​സ്എ​​ൽ ഇ​​ട​​വേ​​ള എ​​ത്തി​​യ​​ത്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ജം​​ഷ​​ഡ്പു​​രി​​ന് അ​​ഞ്ച് പോ​​യി​​ന്‍റാ​​യി.


ഐഎസ്എൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്‍റ്
നോ​​ർ​​ത്ത് ഈ​​സ്റ്റ് 3 2 1 0 7
ജം​​ഷ​​ഡ്പു​​ർ 3 1 2 0 5
കേരള ബ്ലാസ്റ്റേഴ്സ് 3 1 2 0 5
ഗോ​​വ 2 1 1 0 4
ബം​​ഗ​​ളൂ​​രു എ​​ഫ്സി 2 1 1 0 4
മും​​ബൈ സി​​റ്റി 3 1 1 1 4
എ​​ടി​​കെ 4 1 1 2 4
ഡൈ​​നാ​​മോ​​സ് 3 0 2 1 2
പൂ​​ന സി​​റ്റി 2 0 1 1 1
ചെ​​ന്നൈ​​യി​​ൻ 3 0 0 3 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.