400 ഗോൾ; റൊ​​ണാ​​ൾ​​ഡോ ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ൽ
400 ഗോൾ; റൊ​​ണാ​​ൾ​​ഡോ ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ൽ
Monday, October 22, 2018 12:53 AM IST
മി​​ലാ​​ൻ: യൂ​​റോ​​പ്പി​​ലെ അ​​ഞ്ച് പ്ര​​ധാ​​ന ലീ​​ഗു​​ക​​ളി​​ൽ​​നി​​ന്നാ​​യി 400 ഗോ​​ൾ എ​​ന്ന ച​​രി​​ത്രനേ​​ട്ട​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ൾ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ ജെ​​നോ​​വ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. യു​​വ​​ന്‍റ​​സി​​നാ​​യി റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ഞ്ചാം ഗോ​​ളാ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ന്‍റെ 18-ാം മി​​നി​​റ്റി​​ൽ പി​​റ​​ന്ന​​ത്.
400 ഗോ​​ളെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യതാ​​ര​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ നേ​​ട്ട​​ത്തി​​നു തൊ​​ട്ടുപു​​റ​​കി​​ൽ മെ​​സി​​യു​​ണ്ട്, 390 ഗോ​​ളു​​ക​​ളാ​​ണ് താ​​രം ഇ​​തു വ​​രെ ലീ​​ഗി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പോ​​ർ​​ച്ചു​​ഗീ​​സ് ക്ല​​ബ് സ്പോ​​ർ​​ട്ടിം​​ഗ് എ​​സ്പി​​യി​​ൽ നി​​ന്നും മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ലെ​​ത്തി​​യ റൊ​​ണാ​​ൾ​​ഡോ 84 ഗോ​​ളു​​ക​​ൾ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ നേ​​ടി. തു​​ട​​ർ​​ന്ന് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലെ​​ത്തി​​യ താ​​രം ലാ​​ലി​​ഗ​​യി​​ൽ 311 ഗോ​​ളു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി.


റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യെ​​ങ്കി​​ലും മ​​ത്സ​​ര​​ത്തി​​ൽ ജെ​​നോ​​വ​​യ്ക്കെ​​തി​​രേ യു​​വ​​ന്‍റസ് സ​​മ​​നി​​ല വ​​ഴ​​ങ്ങി. ഈ ​​സീ​​സ​​ണി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് യു​​വ​​ന്‍റ​​സ് ജ​​യം നേ​​ടാ​​തി​​രി​​ക്കു​​ന്ന​​ത്. ബെ​​സ (67-ാംമി​​നി​​റ്റ്) ജെ​​നോ​​വ​​യു​​ടെ സ​​മ​​നി​​ല ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നാ​​പ്പോ​​ളി 3-0ന് ​​ഉ​​ഡി​​നെ​​സി​​നെ​​യും എ​​സ്പി​​എ​​എ​​ൽ 2-0ന് ​​എ​​എ​​സ് റോ​​മ​​യെ​​യും കീ​​ഴ​​ട​​ക്കി. ലീ​​ഗി​​ൽ ഒ​​ന്പ​​തു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 25 പോ​​യി​​ന്‍റു​​മാ​​യി യു​​വ​​ന്‍റ​​സ് ഒ​​ന്നാ​​മ​​തും 21 പോ​​യി​​ന്‍റു​​മാ​​യി നാ​​പോ​​ളി ര​​ണ്ടാ​​മ​​തു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.