പ്രാ​​യം 40; 40 വാ​​ര ദൂ​​രെ​​നി​​ന്ന് ദ്രോ​​ഗ്ബ ഗോ​​ൾ
പ്രാ​​യം 40; 40 വാ​​ര ദൂ​​രെ​​നി​​ന്ന് ദ്രോ​​ഗ്ബ ഗോ​​ൾ
Monday, October 22, 2018 12:53 AM IST
ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ചെ​​ൽ​​സി​​യു​​ടെ സ്വന്തമായിരുന്ന ഐ​​വ​​റി​​കോ​​സ്റ്റ് താ​​രം ദി​​ദി​​യെ ദ്രോ​​ഗ്ബ ത​​ന്‍റെ നാ​​ല്പതാം വ​​യ​​സി​​ലും അ​​ദ്ഭു​​തഗോ​​ൾ നേ​​ടി ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ച്ചു. അ​​മേ​​രി​​ക്ക​​ൻ സോ​​ക്ക​​ർ ലീ​​ഗി​​ലെ പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ത്തി​​ൽ ഫീ​​നി​​ക്സ് റൈ​​സിം​​ഗി​​നു വേ​​ണ്ടി പോ​​ർ​​ട്ട്‌​ല​​ൻ​​ഡ് ടിം​​ബേ​​ഴ്സി​​നെ​​തി​​രേ​​യാ​​ണ് മി​​ന്നും ഗോ​​ൾ നേ​​ടി താ​​രം വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞ​​ത്.
ഫി​​നി​​ക്സി​​നാ​​യി 28-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു നാ​​ല്പതു​​കാ​​ര​​നാ​​യ ദ്രോ​​ഗ്ബ 40 വാ​​ര അ​​ക​​ലെനി​​ന്നു​​ള്ള ഫ്രീകി​​ക്ക് ഗോ​​ൾ നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ 3-0ന്‍റെ ജ​​യം നേ​​ടി​​യ ഫിനി​​ക്സ് പ്ലേ ​​ഓ​​ഫ് ക​​ട​​ന്പ ക​​ട​​ന്നു.


ഈ ​​സീ​​സ​​ണി​​ൽ ആ​​ദ്യ​​മാ​​യ​​ല്ല ദ്രോ​​ഗ്ബ വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടംപി​​ടി​​ക്കു​​ന്ന​​ത്. ലോ​​സ് ആ​​ഞ്ച​​ൽ​​സ് ഗാ​​ല​​ക്സി​​യു​​മാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ൽ കോ​​ർ​​ണ​​ർ എ​​ടു​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് അ​​വി​​ടെ​​യി​​രു​​ന്ന കു​​ട്ടി​​ക​​ളു​​ടെ കൈയിൽ​​നി​​ന്നും വെ​​ള്ളം വാ​​ങ്ങി​​ക്കു​​ടി​​ച്ചും അ​​തി​​നു ശേ​​ഷം വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത് അ​​വ​​ർ​​ക്കൊ​​പ്പം ആ​​ഘോ​​ഷി​​ച്ചും താ​​രം ശ്ര​​ദ്ധ​​ നേ​​ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.