ഇഞ്ചുറിയിലെ ആ​​വേ​​ശ ടൈ
ഇഞ്ചുറിയിലെ ആ​​വേ​​ശ ടൈ
Saturday, October 20, 2018 11:43 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും സ​​റി​​യു​​ടെ ചെ​​ൽ​​സി​​യും ത​​മ്മി​​ൽ കൊ​​ന്പു​​കോ​​ർ​​ത്ത ആ​​വേ​​ശ​​പ്പോ​​രാ​​ട്ടം ടൈ ​​കെ​​ട്ടി. ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ ആ​​റാം മി​​നി​​റ്റി​​ൽ റോ​​സ് ബെ​​ക്ലി നേ​​ടി​​യ ഗോ​​ളാ​​ണ് ചെ​​ൽ​​സി​​ക്ക് സ​​മ​​നി​​ല സ​​മ്മാ​​നി​​ച്ച​​ത്. ഡേ​​വി​​ഡ് ലൂ​​യി​​സി​​ന്‍റെ ശ്ര​​മം പോ​​സ്റ്റി​​ലി​​ടി​​ച്ച് മ​​ട​​ങ്ങു​​ക​​യും തു​​ട​​ർ​​ന്ന് റു​​ഡി​​ഗ​​റി​​ന്‍റെ ഷോ​​ട്ട് ഗി​​യ ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​ശേ​​ഷം ല​​ഭി​​ച്ച പ​​ന്താ​​ണ് ബെ​​ക്ലി വ​​ല​​യി​​ലെ​​ത്തി​​ച്ച​​ത്.

ചെ​​ൽ​​സി​​യു​​ടെ ത​​ട്ട​​ക​​മാ​​യ സ്റ്റാം​​ഫോ​​ഡ് ബ്രി​​ഡ്ജി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ആ​​ന്‍റ​​ണി മ​​ർ​​ത്യാ​​ലി​​ന്‍റെ (55, 73 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ളി​​ൽ യു​​ണൈ​​റ്റ​​ഡ് മു​​ന്നി​​ലെ​​ത്തി. അ​​ന്‍റോ​ണി​​യോ റു​​ഡി​​ഗ​​റി​​ലൂ​​ടെ (21-ാം മി​​നി​​റ്റ്) ചെ​​ൽ​​സി മു​​ന്നി​​ലെ​​ത്തി​​യി​​രു​​ന്നു. ഇ​​ഞ്ചു​​റി ടൈ​​മി​​ലെ ഗോ​​ളി​​ൽ ഒ​​പ്പ​​മെ​​ത്തി​​യ​​പ്പോ​​ൾ ത​​നി​​ക്കു​​നേ​​രെ ആ​​ക്രോ​​ശി​​ച്ച ചെ​​ൽ​​സി സ​​പ്പോ​​ർ​​ട്ടിം​​ഗ് സ്റ്റാ​​ഫി​​നെ​​തി​​രേ ചാ​​ടി​​യെ​​ണീ​​റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​നു മൗ​​റീ​​ഞ്ഞോ മു​​തി​​ർ​​ന്ന​​ത് സം​​ഘ​​ർ​​ഷാ​​വ​​സ്ഥ സൃ​​ഷ്ടി​​ച്ചു.


ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ചെ​​ൽ​​സി​​ക്ക് ഇ​​തോ​​ടെ 21 പോ​​യി​​ന്‍റ് ആ​​യി. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് 14 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.