സൈ​​ന നെഹ്‌വാൾ ഫൈ​​ന​​ലി​​ൽ
സൈ​​ന നെഹ്‌വാൾ ഫൈ​​ന​​ലി​​ൽ
Saturday, October 20, 2018 11:43 PM IST
കോ​​പ​​ൻ​​ഹെ​​ഗ​​ൻ: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌​വാ​​ൾ ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ജോ​​ർ​​ജി​​ന തു​​ൻ​​ജു​​ങി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു സ്ഥാ​​ന​​മു​​റ​​പ്പി​​ച്ച​​ത്.

30 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട സെ​​മി പോ​​രാ​​ട്ട​​ത്തി​​ൽ 21-11, 21-12നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. ജാ​​പ്പ​​നീ​​സ് താ​​രം ന​​സോ​​മി ഒ​​കു​​ഹാ​​ര​​യെ 21-15, 21-17ന് ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സൈ​​ന സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. എ​​ട്ടാം സീ​​ഡാ​​യ ഒ​​കു​​ഹാ​​ര​​യെ നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ പ്ര​​ക​​ട​​നം. ഫൈ​​ന​​ലി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ താ​​യ്‌വാ​​ൻ താ​​ര​​മാ​​യ താ​​യ് സു ​​യി​​ങ് ആ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.


അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന കെ. ​​ശ്രീ​​കാ​​ന്ത് സെ​​മി​​യി​​ൽ ജ​​പ്പാ​​ന്‍റെ കെ​​ന്‍റോ മൊ​​മോ​​റ്റ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. 42 മി​​നി​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 16-21, 12-21നാ​​യി​​രു​​ന്നു ര​​ണ്ടാം സീ​​ഡാ​​യ കെ​​ന്‍റോ​യ്ക്കു മു​​ന്നി​​ൽ പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യ സ​​മീ​​ർ വ​​ർ​​മ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ സെ​​മി പ്ര​​വേ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.