സോളോ ഗോളിലൂടെ റൊ​​ണാ​​ൾ​​ഡോ ജൂ​​ണി​​യ​​ർ
സോളോ ഗോളിലൂടെ  റൊ​​ണാ​​ൾ​​ഡോ ജൂ​​ണി​​യ​​ർ
Tuesday, October 16, 2018 12:17 AM IST
ടു​റി​ൻ: പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മ​​ക​​നും അ​​ച്ഛ​​ന്‍റെ വ​​ഴി​​യേ​​ത​​ന്നെ. ക​​ള​​ത്തി​​ൽ മാ​​ന്ത്രി​​ക​​ത സൃ​​ഷ്ടി​​ക്കു​​ന്ന റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മ​​ക​​ൻ റൊ​​ണാ​​ൾ​​ഡോ ജൂ​​ണി​​യ​​ർ നേ​​ര​​ത്തേ​​ത​​ന്നെ ശ്ര​​ദ്ധ​​പി​​ടി​​ച്ചു പ​​റ്റി​​യ​​താ​​ണ്. അ​​ച്ഛ​​ന്‍റെ കേ​​ളീ​​ശൈ​​ലി​​യാ​​ണു ജൂ​​ണി​​യ​​റി​​നും കി​​ട്ടി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ആ​​രാ​​ധ​​ക​​ർ അ​​ടി​​വ​​ര​​യി​​ടു​​ന്നു. അ​​തി​​നെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന ത​​ര​​ത്തി​​ലൊ​​രു പ്ര​​ക​​ട​​ന​​വു​​മാ​​യി റൊ​​ണാ​​ൾ​​ഡോ ജൂ​​ണി​​യ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​കു​​ന്നു. യു​​വ​​ന്‍റ​​സ് അ​​ണ്ട​​ർ ഒ​​ന്പ​​ത് ടീ​​മി​​നു​​വേ​​ണ്ടി ജൂ​​ണി​​യ​​ർ നേ​​ടി​​യ സോ​​ളോ ഗോ​​ളാ​​ണ് ഇ​​പ്പോ​​ൾ ച​​ർ​​ച്ച​​യാ​​യി​​രി​​ക്കു​​ന്ന​​ത്.

റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് കാ​​ല​​ത്തെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന സോ​​ളോ ഗോ​​ളാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ ജൂ​​ണി​​യ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം നേ​​ടി​​യ​​ത്. സി​​ആ​​ർ7 ന്‍റെ ട്രേ​​ഡ് മാ​​ർ​​ക്ക് മൂ​​വാ​​യ ഡ്രാ​​ഗ് ബാ​​ക്കി​​ലൂ​​ടെ എ​​തി​​ർ താ​​ര​​ത്തെ മ​​റി​​ക​​ട​​ന്ന റോ​​ണോ ജൂ​​ണി​​യ​​ർ ഗോ​​ളി​​യേ​​യും ഡ്രി​​ബി​​ൾ ചെ​​യ്താ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ മ​​റ്റൊ​​രു ഗോ​​ൾ കൂ​​ടി കു​​ഞ്ഞു റൊ​​ണാ​​ൾ​​ഡോ നേ​​ടി. സി​​ആ​​ർ7 ആ​​ണ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ മ​​ക​​ന്‍റെ പ്ര​​ക​​ട​​നം പു​​റ​​ത്തു വി​​ട്ട​​ത്. യു​​വ​​ന്‍റ​​സ് അ​​ണ്ട​​ർ 9നു​​വേ​​ണ്ടി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ നാ​​ല് ഗോ​​ളു​​ക​​ൾ നേ​​ടി​​യാ​​ണ് ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ളി​​ലേ​​ക്കു റൊ​​ണാ​​ൾ​​ഡോ ജൂ​​ണി​​യ​​ർ വ​​ര​​വ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.