ഒ​​രു ഓ​​വ​​റി​​ൽ ആ​​റു സി​​ക്സുമായി സാസി
ഒ​​രു ഓ​​വ​​റി​​ൽ ആ​​റു സി​​ക്സുമായി സാസി
Tuesday, October 16, 2018 12:17 AM IST
ഒ​​രോ​​വ​​റി​​ൽ ആ​​റു സി​​ക്സു​​മാ​​യി അ​​ഫ്ഗാ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഹ​​സ്റ​​തു​​ള്ള സാ​​സി​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് പ്ര​​ക​​ട​​നം. അ​​ഫ്ഗാ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ബാ​​ൾ​​ക്ക് ലെ​​ജെ​​ൻ​​ഡ്സി​​നെ​​തി​​രേ കാ​​ബൂ​​ൾ സ്വാ​​നി​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു സ​​ാസി​​യു​​ടെ സി​​ക്സ​​ർ പൂ​​രം. ദു​​ബാ​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഹ​​സ്റ​​തു​​ള്ള​​യു​​ടെ ബാ​​റ്റി​​ൽ​​നി​​ന്ന് പ​​ന്ത് ആ​​റ് ത​​വ​​ണ നി​​ലം​​തൊ​​ടാ​​തെ ഗാ​​ല​​റി​​യി​​ലെ​​ത്തി​​യ​​ത്. ഇ​​തോ​​ടെ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച ആ​​ദ്യ അ​​ഫ്ഗാ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഹ​​സ്റ​​തു​​ള്ള സ​​ാസി​​ക്കു സ്വ​​ന്ത​​മാ​​യി.


അ​​ബ്ദു​​ള്ള മ​​സാ​​രി​​യു​​ടെ ഓ​​വ​​റി​​ലാ​​ണ് ആ​​റ് സി​​ക്സ​​ർ പി​​റ​​ന്ന​​ത്. ഒ​​രു വൈ​​ഡ് ഉ​​ൾ​​പ്പെ​​ടെ 37 റ​​ണ്‍​സ് ആ ​​ഓ​​വ​​റി​​ൽ പി​​റ​​ന്നു. 12 പ​​ന്തി​​ൽ ഹ​​സ്റ​​തു​​ള്ള സാസി അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി​​യെ​​ങ്കി​​ലും ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​ല്ല. ബാ​​ൾ​​ക്ക് ലെ​​ജെ​​ൻ​​ഡ്സ് 21 റ​​ണ്‍​സി​​ന് ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.