സ​​ച്ചി​​ൻ, സെ​​വാ​​ഗ്, ലാ​​റ എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​ബിം​​ബ​​മാ​​ണ് പൃ​​ഥ്വി: ശാ​​സ്ത്രി
സ​​ച്ചി​​ൻ, സെ​​വാ​​ഗ്, ലാ​​റ എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​ബിം​​ബ​​മാ​​ണ് പൃ​​ഥ്വി: ശാ​​സ്ത്രി
Monday, October 15, 2018 12:24 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: കൗ​​മാ​​ര ഓ​​പ്പ​​ണ​​ർ പൃ​​ഥ്വി ഷാ​​യെ ആ​​ധു​​നി​​ക ക്രി​​ക്ക​​റ്റി​​ലെ പ്ര​​മു​​ഖ​​രാ​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ്, ബ്ര​​യാ​​ൻ ലാ​​റ എ​​ന്നി​​വ​​രു​​മാ​​യി സാ​​ദൃ​​ശ്യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ ര​​വി​​ ശാ​​സ്ത്രി. പൃ​​ഥ്വി ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​നാ​​യി ജ​​നി​​ച്ച​​വ​​നാ​​ണ്. എ​​ട്ട് വ​​യ​​സ് ഉ​​ള്ള​​പ്പോ​​ൾ മു​​ത​​ൽ അ​​വ​​ൻ മും​​ബൈ മൈ​​താ​​ന​​ങ്ങ​​ളി​​ൽ ക​​ഴി​​വു തെ​​ളി​​യി​​ച്ചു. പ്ര​​തി​​ഭാ​​സ​​ന്പ​​ന്ന​​നാ​​ണ്. സ​​ച്ചി​​ൻ, സെ​​വാ​​ഗ്, ലാ​​റ എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​ഫ​​ല​​ന​​ങ്ങ​​ൾ പൃ​​ഥ്വി​​യി​​ൽ ദ​​ർ​​ശി​​ക്കാ​​നാ​​കും- പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ഓ​​പ്പ​​ണ​​റെ​​ക്കു​​റി​​ച്ച് ശാ​​സ്ത്രി പ​​റ​​ഞ്ഞു.


ര​​ണ്ടാം ടെ​​സ്റ്റി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ലൂ​​ടെ 53 പ​​ന്തി​​ൽ 70 റ​​ണ്‍​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ നേ​​ടി​​യ പൃ​​ഥ്വി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 33 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. രാ​​ജ്കോ​​ട്ടി​​ൽ​​ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ൽ 134 റ​​ണ്‍​സ് നേ​​ടി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ സെ​​ഞ്ചു​​റി​​യും മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും കൗ​​മാ​​ര താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​മാ​​യും പൃ​​ഥ്വി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.