നെയ്മർ ഹാട്രിക് നേടിയ മ​​ത്സ​​രം ഒ​​ത്തു​​ക​​ളിയെന്ന് ആരോപണം
നെയ്മർ ഹാട്രിക് നേടിയ മ​​ത്സ​​രം ഒ​​ത്തു​​ക​​ളിയെന്ന് ആരോപണം
Monday, October 15, 2018 12:24 AM IST
പാ​​രീ​​സ്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ പി​​എ​​സ്ജി​​യും റെ​​ഡ്സ്റ്റാ​​ർ ബെ​​ൽ​​ഗ്രേ​​ഡും ത​​മ്മി​​ൽ ഈ ​​മാ​​സം നാ​​ലി​​നു ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വാ​​തു​​വ​​യ്പ്പ് ന​​ട​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. വാ​​തു​​വ​​യ്പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​ത്തു​​ക​​ളി ന​​ട​​ന്നെ​​ന്ന് യു​​വേ​​ഫ ഫ്രാ​​ൻ​​സി​​നു അറി​​യി​​പ്പു ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. മ​​ത്സ​​ര​​ത്തി​​ൽ പി​​എ​​സ്ജി 6-1നു വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. നെ​​യ്മ​​ർ ഹാ​​ട്രി​​ക്ക് നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ എ​​ഡി​​സ​​ണ്‍ ക​​വാ​​നി, ഡി ​​മ​​രി​​യ, കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ എ​​ന്നി​​വ​​രും പി​​എ​​സ്ജി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു.


സെ​​ർ​​ബി​​യ​​ൻ ക്ല​​ബ്ബി​​ന്‍റെ മേ​​ധാ​​വി​​ക​​ളി​​ലൊ​​രാ​​ൾ മ​​ത്സ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​ൻ​​തു​​കയ്​​ക്ക് വാ​​തു​​വ​​ച്ചി​​രു​​ന്നു​​വെ​​ന്ന് ഒ​​രു ഫ്ര​​ഞ്ച് മാ​​ധ്യ​​മം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, വാ​​തു​​വ​യ്​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ വാ​​ർ​​ത്ത​​ക​​ളെ​​യും റെ​​ഡ്സ്റ്റാ​​ർ ബെ​​ൽ​​ഗ്രേ​​ഡ് നി​​ഷേ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.