ജോ​​ക്കോ​​വി​​ച്ച്, ഫെ​​ഡ​​റ​​ർ സെ​​മി​​യി​​ൽ
ജോ​​ക്കോ​​വി​​ച്ച്, ഫെ​​ഡ​​റ​​ർ സെ​​മി​​യി​​ൽ
Saturday, October 13, 2018 12:41 AM IST
ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഒ​​ന്നും ര​​ണ്ടും സീ​​ഡു​​ക​​ളാ​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​റും നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും സെ​​മി​​യി​​ൽ. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ ജോ​​ക്കോ​​വി​​ച്ച് ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ നേ​​രി​​ടും.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ 7-6(7-1), 6-3ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. യു​​എ​​സ് ഓ​​പ്പ​​ണ്‍ ജേ​​താ​​വാ​​യ സെ​​ർ​​ബ് താ​​ര​​ത്തി​​നു മു​​ന്നി​​ൽ ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ആ​​ദ്യ സെ​​റ്റി​​ൽ പൊ​​രു​​തി​​യെ​​ങ്കി​​ലും ര​​ണ്ടാം സെ​​റ്റി​​ൽ ഒ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. ബ്രി​​ട്ടീ​​ഷ് താ​​ര​​മാ​​യ കെ​​യ്‌ലി എ​​ഡ്മ​​ണ്ടി​​നെ 6-4, 6-4നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്വ​​രേ​​വ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.


ജാ​​പ്പ​​നീ​​സ് താ​​രം കെ​​യ് നി​​ഷി​​കോ​​രി​​യെ 6-4, 7-6(7-4)നു ​​മ​​റി​​ക​​ട​​ന്നാ​​ണ് നി​​ല​​വി​​ലെ ജേ​​താ​​വാ​​യ സ്വി​​സ് താ​​രം ഫെ​​ഡ​​റ​​ർ അ​​വ​​സാ​​ന നാ​​ലി​​ൽ ക​​ട​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡ​​നെ കീ​​ഴ​​ട​​ക്കി​​യ ക്രൊ​​യേ​​ഷ്യ​​യു​​ടെ ബോ​​ർ​​ന കോ​​റി​​ക് ആ​​ണ് സെ​​മി​​യി​​ൽ ഫെ​​ഡ​​റ​​റി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.