ആധിപത്യം തുടരാൻ ഇന്ത്യ
ആധിപത്യം തുടരാൻ ഇന്ത്യ
Friday, October 12, 2018 12:46 AM IST
ഹൈ​ദ​രാ​ബാ​ദ്: സ്വ​ന്തം നാ​ട്ടി​ലെ അ​സാ​മാ​ന്യ മി​ക​വ് തു​ട​രാ​ന്‍ത​ന്നെ​യാ​കും ടീം ​ഇ​ന്ത്യ ഇ​ന്ന് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​റ​ങ്ങു​ക. രാ​ജ്‌​കോ​ട്ടി​ല്‍ ജ​യി​ച്ച ടീ​മിനെ നിലനിർ ത്തിയാണ് ഇ​ന്ത്യ എത്തുന്നത്. പൊ​രു​താ​ന്‍ പോ​ലു​മാ​വാ​തെ ആ​ദ്യ ടെ​സ്റ്റി​ല്‍ കീ​ഴ​ട​ങ്ങി​യ വി​ന്‍ഡീ​സ് ഒ​രു തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ര​ണ്ടു ടെ​സ്റ്റു​ക​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്നിം​ഗ്‌​സി​നും 272 റ​ണ്‍സി​നു​മാ​ണ് വി​ന്‍ഡീ​സ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​ന്നാ​രം​ഭി​ക്കു​ന്ന ടെ​സ്റ്റി​ലും സ​ന്ദ​ര്‍ശ​ക​രി​ല്‍നി​ന്ന് വ​ലി​യ പോ​രാ​ട്ടം പ്ര​തീ​ക്ഷി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ല്ലാ​യി​രു​ന്ന നാ​യ​ക​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ ഇ​ന്നും ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. പേ​സ​ര്‍ ഷാ​നോ​ണ്‍ ഗ​ബ്രി​യേ​ല്‍ ഉണ്ടു​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും ഉ​റ​പ്പി​ല്ല. ഇ​ന്ത്യ​ന്‍ ടീ​മാ​ണെ​ങ്കി​ല്‍ മാ​റ്റ​മൊ​ന്നും വ​രു​ത്താ​തെ​യാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ന്ത്ര​ണ്ട് പേ​രു ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റി​നും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​വ​ര്‍ഷം അ​വ​സാ​നം ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​മു​ള്ള ഇ​ന്ത്യ​ക്ക് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ഏ​ക​പ​ക്ഷീ​യ മ​ത്സ​രം ചെ​റി​യ തോ​തി​ലു​ള്ള ത​യാ​റെ​ടു​പ്പാ​ണ് ന​ല്‍കു​ന്ന​ത്. ശ​ക്ത​മാ​യ മ​ത്സ​രം ആ​ദ്യ ടെ​സ്റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യെ​ന്താ​യാ​ലും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നു ത​ന്നെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. 2011ലെ ​പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ 2-0നാ​ണ് വി​ന്‍ഡീ​സി​നെ തോ​ല്‍പ്പി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ വി​ന്‍ഡീ​സ് ടീ​മി​ല്‍നി​ന്നു മി​ക​ച്ചൊ​രു പോ​രാ​ട്ടം വ​രാ​ത്ത​തു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ പ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും ശ​രി​യാ​യ വി​ധ​ത്തി​ലു​ള്ള പ​രി​ഹാ​രം കാ​ണാ​നാ​യി​ട്ടി​ല്ല. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നാ​ണെ​ങ്കി​ല്‍ ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ഇ​ന്ത്യ​ക്കെ​തി​രേ ന​ല്ലൊ​രു വെ​ല്ലു​വി​ളി പോ​ലും ഉ​യ​ര്‍ത്താ​നാ​യി​ട്ടി​ല്ല.

വി​ന്‍ഡീ​സി​ല്‍നി​ന്ന് മി​ക​ച്ചൊ​രു പോ​രാ​ട്ടം വ​രാ​ത്ത​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് ത​ങ്ങ​ളു​ടെ ബാ​റ്റിം​ഗ് മെ​ച്ച​പ്പെ​ടു​ത്താ​നും ക​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ നേ​രം​ നി​ല്‍ക്കാ​നു​മു​ള്ള ക​ഴി​വു നേ​ടി​യെ​ടു​ക്കാ​നും‍ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ദ്യ ടെ​സ്റ്റി​ല്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി 230 ​പ​ന്തി​ല്‍നി​ന്നാ​ണ് 139 റ​ണ്‍സ് എ​ടു​ത്ത​ത്. ഈ ​പ​ര​മ്പ​രകൊ​ണ്ട് പൃ​ഥ്വി ഷാ​യെ​ന്ന പ​തി​നെ​ട്ടു​കാ​ര​ന് അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ത​ന്നെ സെ​ഞ്ചു​റി നേ​ടി​ക്കൊ​ണ്ട് ഏ​വ​രു​ടെ​യും ശ്ര​ദ്ധ നേ​ടാ​നു​മാ​യി. ആ​ദ്യ മ​ത്സ​രം കൊ​ണ്ട് ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യും കോ​ഹ്‌ലി​യും ഫോം ​തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. ഇ​നി വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ ഫോ​മാ​ണ് പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം. ക​ഴി​ഞ്ഞ 14 മാ​സ​മാ​യി ര​ഹാ​നെ​യ്ക്കു ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടാ​നാ​യി​ട്ടി​ല്ല. 2017ല്‍ ​ശ്രീ​ല​ങ്ക​യി​ലാ​ണ് അ​വ​സാ​ന​മാ​യി സെ​ഞ്ചു​റി നേ​ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ഇ​ന്ത്യ​ന്‍ ഉ​പ​നാ​യ​ക​ന് ഫോ​മി​ലേ​ക്കു തി​രി​ച്ചെ​ത്താ​നു​ള്ള ഏ​ക അ​വ​സ​ര​മാ​ണ് ര​ണ്ടാം ടെ​സ്റ്റി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.


രാ​ജ്‌​കോ​ട്ടി​നെ അ​പേ​ക്ഷി​ച്ച് ഹൈ​ദ​രാ​ബാ​ദി​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​ത്തി​നാ​യാ​ണ് വിൻഡീസ് ഇ​റ​ങ്ങു​ക. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കീ​ര​ന്‍ പ​വ​ലും(83) റോ​സ്റ്റ​ണ്‍ ചേ​സും (53) മാത്രമാണ് പൊരുതി നിന്നത്. ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ല്‍ ക​ളി​ക്കാ​ന്‍ ത​ക്ക സാ​ങ്കേ​തി​ക​മി​ക​വോ അ​ത് പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​നു​ള്ള ക​ഴി​വോ വി​ന്‍ഡീ​സ് ടീം ആദ്യ ടെസ്റ്റിൽ ​കാ​ണിച്ചി​ല്ല.

മായങ്കിനെ തഴഞ്ഞതിൽ പ്രതിഷേധം

ബംഗളൂരു: വെ​സ്റ്റ് ഇന്‍ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലു​ള​ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്നും ക​ര്‍ണാ​ട​ക താ​രം മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നെ ത​ഴ​ഞ്ഞ​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. നേ​ര​ത്തെ, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റു​മെ​ന്ന് വാ​ര്‍ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് അ​ഗ​ര്‍വാ​ളി​ന് അ​വ​സ​രം ന​ല്‍കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.