മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായി തിരിച്ചുവന്നു. ഏഷ്യ കപ്പില്‍ കോഹ്ലി കളിച്ചിരുന്നില്ല. ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് നടത്തുന്ന വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിനെ ദിനേശ് കാര്‍ത്തികിനു പകരമായി ടീമിലുള്‍പ്പെടുത്തി. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ടീമിലുണ്ട്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം 21ന് ഗുവാഹത്തിയിലാണ്. രണ്ടാം മത്സരം 24നു നടക്കും.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, അമ്പാടി റായിഡു, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമദ് ഷാമി, ഖലീല്‍ അഹമ്മദ്, ശാര്‍ദുല്‍ ഠാക്കൂര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.