ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ധോ​​ണി​​ക്ക് 200
ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ധോ​​ണി​​ക്ക് 200
Wednesday, September 26, 2018 12:27 AM IST
ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ ഫോ​​റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യെ ന​​യി​​ച്ച​​ത് എം.​​എ​​സ്. ധോ​​ണി. ര​​ണ്ട് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ധോ​​ണി ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​കു​​ന്ന​​ത്. ഇ​​തോ​​ടെ 200 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യെ ന​​യി​​ച്ചെ​​ന്ന റി​​ക്കാ​​ർ​​ഡ് ധോ​​ണി സ്വ​​ന്ത​​മാ​​ക്കി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ റി​​ക്കി പോ​​ണ്ടിം​​ഗ്, ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ സ്റ്റീ​​ഫ​​ൻ ഫ്ളെ​​മിം​​ഗ് എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി മു​​ന്പ് തി​​ക​​ച്ച​​വ​​ർ.


രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണ് ധോ​​ണി ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലെ​​ത്തി​​യ​​ത്. നീ​​ണ്ട 696 ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് എം.​​എ​​സ്. ധോ​​ണി ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​നാ​​യ​​ത്. 2016 ഒ​​ക്ടോ​​ബ​​ർ 29ന് ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് ധോ​​ണി അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​യെ ന​​യി​​ച്ച​​ത്. അ​​ന്ന് ഇ​​ന്ത്യ 190 റ​​ണ്‍​സി​​നു ജ​​യി​​ച്ചി​​രു​​ന്നു. 199 ക​​ളി​​ക​​ളി​​ൽ ഇ​​ന്ത്യ​​യെ ന​​യി​​ച്ച ധോ​​ണി 110 എ​​ണ്ണ​​ത്തി​​ൽ ജ​​യം നേ​​ടി​​യ​​പ്പോ​​ൾ 74 എ​​ണ്ണ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.