ടി-10: ​​കേ​​ര​​ള കിം​​ഗ് ടീ​​മി​​ൽ ക്രിസ് ഗെ​​യ്ൽ
ടി-10: ​​കേ​​ര​​ള കിം​​ഗ് ടീ​​മി​​ൽ ക്രിസ് ഗെ​​യ്ൽ
Wednesday, September 26, 2018 12:27 AM IST
ദു​​ബാ​​യ്: ഈ ​​വ​​ർ​​ഷം ന​​വം​​ബ​​ർ 23 മു​​ത​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു വ​​രെ ദു​​ബാ​​യി​​ൽ ന​​ട​​ക്കു​​ന്ന ര​​ണ്ടാം ടി-10 ​​ക്രി​​ക്ക​​റ്റ് ലീ​​ഗി​​നു​​ള്ള കേ​​ര​​ള കിം​​ഗ്സ് ടീ​​മി​​ന്‍റെ മാ​​ർ​​ക്വീ താ​​ര​​മാ​​യി വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ് ഗെ​​യ്ൽ. ഇ​​യോ​​ണ്‍ മോ​​ർ​​ഗ​​ണ്‍, കീ​​റ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ്, സു​​ഹൈ​​ൽ ത​​ൻ​​വീ​​ർ എ​​ന്നി​​വ​​രും ടീ​​മി​​ലു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ടി-10 ​​ലീ​​ഗ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് കേ​​ര​​ള കിം​​ഗ് ആ​​യി​​രു​​ന്നു.

നേ​​പ്പാ​​ൾ സ്പി​​ന്ന​​ർ സ​​ന്ദീ​​പ് ലാ​​മി​​ച്ച​​ൻ, പാ​​ക് താ​​ര​​ങ്ങ​​ളാ​​യ ജു​​നൈ​​ദ് ഖാ​​ൻ, ഇ​​മ്രാ​​ൻ ന​​സീ​​ർ ഇം​​ഗ്ലണ്ടി​​ന്‍റെ ടോം ​​കു​​റാ​​ൻ, ശ്രീ​​ല​​ങ്ക​​ൻ താ​​ര​​ങ്ങ​​ളാ​​യ നി​​റോ​​ഷാ​​ൻ ഡി​​ക്ക് വെ​​ല്ല, ദാ​​സ​​ൻ ഷ​​ന​​ക എ​​ന്നി​​വ​​രും കേ​​ര​​ള ടീ​​മി​​ലു​​ണ്ട്.


പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് മു​​ഖ്യ സം​​ഘാ​​ട​​ക​​രാ​​യി​​ട്ടു​​ള്ള ടി-10 ​​ലീ​​ഗി​​ൽ എ​​ട്ട് ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്. 10 ഓ​​വ​​ർ ആ​​ണ് ടി-10 ​​ലീ​​ഗി​​ൽ ഉ​​ള്ള​​ത്. ഇ​​ന്ത്യ​​ൻ താ​​രം വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള താ​​ര​​ങ്ങ​​ൾ ടി-10​​ന്‍റെ ഭാ​​ഗ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.