പ്രമാടത്ത് സായി വോളിബോൾ അക്കാഡമി
Wednesday, September 26, 2018 12:27 AM IST
പ​ത്ത​നം​തി​ട്ട: പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ന്ദ്ര​ സ​ർ​ക്കാ​ർ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പെ​ണ്‍കു​ട്ടി​ക​ൾ​ക്കാ​യി വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ആ​രം​ഭി​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കാ​യി 34 അ​ക്കാ​ഡ​മി​ക​ൾ സാ​യ് പു​തു​താ​യി ആ​രം​ഭി​ക്കും. ഇ​തി​ൽ വോ​ളി​ബോ​ളി​നാ​യി കേ​ര​ള​ത്തി​ൽ പ്ര​മാ​ടം കൂ​ടാ​തെ ഗു​ജ​റാ​ത്തി​ലെ നാ​ദ​യാ​ദി​ലാ​ണ് ര​ണ്ടാ​മ​തൊ​രു അ​ക്കാ​ഡ​മി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഏ​ക അ​ക്കാ​ഡ​മി​യും പ്ര​മാ​ട​ത്താ​ണ്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 കു​ട്ടി​ക​ൾ​ക്കാ​ണ് സാ​യ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.