അ​സം​പ്ഷ​ൻ, എം​എ​ ജേ​താ​ക്ക​ൾ
Tuesday, September 25, 2018 12:27 AM IST
കോ​ട്ട​യം: കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ക്രോ​സ് ക​ൺ​ട്രി ചാ​ന്പ്യ​ൻ​ഷി​പ്പ് വ​നി​താ​വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജും പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ കോ​ത​മം​ഗ​ലം എം​എ കോ​ള​ജും ജേ​താ​ക്ക​ളാ​യി.

പാ​ലാ അ​ൽ​ഫോ​ൻ​സ​യും കോ​ത​മം​ഗ​ലം എം​എ​യും വ​നി​താ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് കാ​ഞ്ഞി​ര​പ്പ​ള്ളി, എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ഞ്ചു​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് അ​സം​പ്ഷ​ൻ വ​നി​താ​വി​ഭാ​ഗം ക്രോ​സ് ക​ൺ​ട്രി ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.


പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ എം​എ കോ​ള​ജ് നി​ല​വി​ലെ ജേ​താ​ക്ക​ളാ​ണ്. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ഒ​ക്‌​ടോ​ബ​ർ നാ​ലി​ന് ക​ർ​ണാ​ട​ക​യി​ലെ ഗു​ൽ​ബ​ർ​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.