പാക്കിസ്ഥാനെ പറത്തി ഇന്ത്യ
പാക്കിസ്ഥാനെ പറത്തി ഇന്ത്യ
Monday, September 24, 2018 12:24 AM IST
ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​ക്ക് ഒ​ന്പ​തു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 237 റ​ണ്‍​സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റേ​ന്തി​യ ഇ​ന്ത്യ, ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ​യും ശി​ഖ​ർ ധ​വാ​ന്‍റെ​യും സെ​ഞ്ചു​റി മി​ക​വി​ൽ 63 പ​ന്ത് ബാ​ക്കി നി​ൽ​ക്കേ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ​ത്തി​ലെ​ത്തി.

സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 237/7 (50) ഇ​ന്ത്യ 238/1 (39.3)

ഇ​​മാം ഉ​​ൾ ഹ​​ക്കി​​നെ (10 റ​​ണ്‍​സ്) പു​​റ​​ത്താ​​ക്കി ചാ​​ഹ​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ന് ആ​​ദ്യ പ്ര​​ഹ​​ര​​മേ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 24 റ​​ണ്‍​സ് ഉ​​ള്ള​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​ത്. സ്കോ​​ർ 55ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ഫ​​ഖാ​​ർ സ​​മാ​​നെ (31 റ​​ണ്‍​സ്) മ​​ട​​ക്കി കു​​ൽ​​ദീ​​പ് യാ​​ദ​​വ് ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സം പ​​ക​​ർ​​ന്നു. മൂ​​ന്ന് റ​​ണ്‍​സ് ചേ​​ർ​​ക്കു​​ന്ന​​തി​​നി​​ടെ ബാ​​ബ​​ർ അ​​സ​​മി​​നെ (ഒ​​ന്പ​​ത് റ​​ണ്‍​സ്) റ​​ണ്ണൗ​​ട്ടാ​​ക്കി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ പാ​​ക്കി​​സ്ഥാ​​ന് ഇ​​ര​​ട്ട​​പ്ര​​ഹ​​ര​​മേ​​ൽ​​പ്പി​​ച്ചു. എ​​ന്നാ​​ൽ, നാ​​ലാം വി​​ക്ക​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദും (44 റ​​ണ്‍​സ്) ഷൊ​​യ്ബ് മാ​​ലി​​ക്കും (78 റ​​ണ്‍​സ്) ചേ​​ർ​​ന്ന് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. 107 റ​​ണ്‍​സ് ആ​​ണ് ഇ​​രു​​വ​​രും നാ​​ലാം വി​​ക്ക​​റ്റി​​ൽ നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​യി ജ​​സ്പ്രീ​​ത് ബും​​റ, യു​​സ് വേ​​ന്ദ്ര ചാ​​ഹ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ് എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.


ബം​​ഗ്ലാ​​ദേ​​ശി​​ന് 249

സൂ​​പ്പ​​ർ ഫോ​​റി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​​ഗ്ലാ​ദേ​​ശ് 249 റ​​ണ്‍​സ് നേ​​ടി. ഇ​​രു ടീ​​മു​​ക​​ളും ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ബം​ഗ്ലാ​ദേ​​ശി​​നാ​​യി ഇം​​റു​​ൾ ക​​യെ​​സ് (72 നോ​​ട്ടൗ​​ട്ട്), മ​​ഹ​​മ്മ​​ദു​​ള്ള (74 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഓ​​പ്പ​​ണ​​ർ ലി​​ൻ​​ട​​ണ്‍ ദാ​​സ് (41 റ​​ണ്‍​സ്), മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം (33 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​ന് 26 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.