സ​​ജ​​നു പ​​ഞ്ചാ​മൃ​​തം!
സ​​ജ​​നു പ​​ഞ്ചാ​മൃ​​തം!
Monday, September 24, 2018 12:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​രു​​ഷ​​ൻ​​മാ​​രു​​ടെ 200 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ൽ പൂ​​ന്പാ​​റ്റ​​യാ​​യി ഫി​​നി​​ഷ് ചെ​​യ്ത് കേ​​ര​​ള​​ത്തിന്‍റെ സ​​ജ​​ൻ പ്ര​​കാ​​ശ് സു​​വ​​ർ​​ണ​​നേ​​ട്ട​​ത്തി​​ൽ പ​​ഞ്ചാ​​മൃ​​തം കു​​റി​​ച്ചു. പ​​ങ്കെ​​ടു​​ത്ത അ​​ഞ്ച് ഇ​​ന​​ങ്ങ​​ളി​​ലും റി​​ക്കാ​​ർ​​ഡോ​​ടെ​​യാ​​ണ് മ​​ല​​യോ​​ര ജി​​ല്ല​​യാ​​യ ഇ​​ടു​​ക്കി​​യി​​ൽ നി​​ന്നു​​ള്ള താ​​രം സ്വ​​ർ​​ണനേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന 200 മീ​​റ്റ​​ർ ബ്ട്ട​​ർ​​ഫ്‌​ളൈ​​യി​​ൽ സ്വ​​ന്തം പേ​​രി​​ലു​​ള്ള റി​​ക്കാ​​ർ​​ഡ് പു​​തു​​ക്കി​​യാ​​ണ് സ​​ജ​​ൻ പ്ര​​കാ​​ശ് ഈ ​​മീ​​റ്റി​​ലെ അ​​ഞ്ചാ​​മ​​ത്തെ റി​​ക്കാ​​ർ​​ഡി​​ന് ഉ​​ട​​മ​​യാ​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭോ​​പ്പാ​​ൽ മീ​​റ്റി​​ൽ സ്ഥാ​​പി​​ച്ച ഒ​​രു മി​​നി​​റ്റ് 59.12 സെ​​ക്ക​​ൻ​​ഡ് എ​​ന്ന സ​​മ​​യം ഒ​​രു മി​​നി​​റ്റ് 57.73 എ​​ന്നാ​​ക്കി തി​​രു​​ത്തി​​യാ​​ണ് സ​​ജ​​ൻ നീ​​ന്തി​​ക്ക​​യ​​റി​​യ​​ത്. റെ​​യി​​ൽ​​വേ താ​​ര​​ങ്ങ​​ളാ​​യ സു​​പ്രി​​യ മൊ​​ണ്ട​​ൽ (2: 03.36) വെ​​ള്ളി​​യും സ​​നു ദേ​​ബ്നാ​​ഥ് (2:04.13) വെ​​ങ്ക​​ല​​വും നേ​​ടി. ഈ ​​ഇ​​ന​​ത്തി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പോ​​ലീ​​സി​​ന്‍റെ റി​​ച്ചാ മി​​ശ്ര സ്വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ മീ​​റ്റി​​ൽ അ​​ഞ്ചു സു​​വ​​ർ​​ണ​​നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​യാ​​യി. 35-ാം വ​​യ​​സി​​ലും മി​​ന്നും പ്ര​​ക​​ട​​നം ന​​ട​​ത്തി (2:21.92) യാ​​ണ് റി​​ച്ച സ്വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്വി​​മ്മിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ തൃ​​ഷാ ഘ​​ർ​​ഹാ​​നീ​​സ് ( 2:22.98) വെ​​ള്ളി​​യും ഛത്തീ​​സ്ഗ​​ഡി​​ന്‍റെ സൃ​​ഷ്ടി നാ​​ഗ് ( 2:24.85) വെ​​ങ്ക​​ല​​വും നേ​​ടി.

100 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​ക്കി​​ൽ 56.53 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് ക​​ർ​​ണാ​​ട​​ക​​യു​​ടെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ​​ൻ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ റി​​ക്കാ​​ർ​​ഡും വ​​ഴി​​മാ​​റി. സ്വ​​ന്തം പേ​​രി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭോ​​പ്പാ​​ലി​​ൽ സ്ഥാ​​പി​​ച്ച 57.20 എ​​ന്ന സ​​മ​​യ​​മാ​​ണ് ശ്രീ​​ഹ​​രി തി​​രു​​ത്തി​​യ​​ത്. ​​മീ​​റ്റി​​ൽ ശ്രീ​​ഹ​​രി​​യു​​ടെ മൂ​​ന്നാം സ്വ​​ർ​​ണ​​നേ​​ട്ടമാണിത്. സ​​ർ​​വീ​​സ​​സി​​ന്‍റെ മ​​ല​​യാ​​ളി താ​​രം​ പി.​​എ​​സ്. മ​​ധു (58.29) വെ​​ള്ളി​​യും ത​​മി​​ഴ്നാ​​ടി​​ന്‍റെ ടി.​ ​സേ​​തു​​മാ​​ണി​​ക്യ​​വേ​​ൽ (58.60) വെ​​ങ്ക​​ല​​വും നേ​​ടി.


പു​​രു​​ഷ​​ൻ​​മാ​​ർ 100 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​ക്കി​​ൽ റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ റി​​ക്കാ​​ർ​​ഡി​​ൽ കു​​റ​​ഞ്ഞ​​ പ്ര​​ക​​ട​​ന​​മി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​യി​​രു​​ന്നു വ​​നി​​ത​​ക​​ൾ​​ക്കും. ഗു​​ജ​​റാ​​ത്തി​​ന്‍റെ മാ​​നാ പ​​ട്ടേ​​ൽ സ്വ​​ന്തം പേ​​രി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം കു​​റി​​ച്ച റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​ക്കു​​റി​​ച്ചാ​​ണ് ഇ​​ക്കു​​റി സ്വ​​ർ​​ണം നേ​​ടി​​യ​​ത്.
ഒ​​രു​​ മി​​നി​​റ്റ് 04.33 സെക്കൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ വ​​ഴി​​മാ​​റി​​യ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​നാ ത​​ന്നെ സ്ഥാ​​പി​​ച്ച ഒ​​രു മി​​നി​​റ്റ് 04.40 സെ​​ക്ക​​ൻ​​ഡ് എന്ന ​​സ​​മ​​യം. ഈ ​​ഇ​​ന​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക​​ത്തി​​ന്‍റെ താ​​ര​​ങ്ങ​​ളാ​​യ സു​​വ​​ർ​​ണാ സി.​ ​ഭാ​​സ്ക്ക​​ർ (1:06.63) വെ​​ള്ളി​​യും നി​​നാ വെ​​ങ്ക​​ടേ​​ഷ് (1:07.05) വെ​​ങ്ക​​ല​​വും നേ​​ടി.

മീ​​റ്റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രയിന​​മാ​​യി​​രു​​ന്ന മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ ക​​ർ​​ണാ​​ട​​ക (1:51.74) സ്വ​​ർ​​ണ​​വും എ​​സ്എ​​ഫ്ഐ ( 1:52.04) വെ​​ള്ളി​​യും റെ​​യി​​ൽ​​വേ (1:52.40) വെ​​ങ്ക​​ല​​വും നേ​​ടി.
ഡൈ​​വിം​​ഗി​​ൽ പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ 36 പോ​​യി​​ന്‍റോ​​ടെ സ​​ർ​​വീ​​സ​​സ് ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ​​പ്പോ​​ൾ 20 പോ​​യി​​ന്‍റു​​മാ​​യി റെ​​യി​​ൽ​​വേ റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ 30 പോ​​യി​​ന്‍റോ​​ടെ റെ​​യി​​ൽ​​വേ ഒ​​ന്നാ​​മ​​തും 11 പോ​​യി​​ന്‍റു​​മാ​​യി എ​​സ്എ​​ഫ്ഐ ര​​ണ്ടാ​​മ​​തു​​മെ​​ത്തി. ഡൈ​​വിം​​ഗി​​ൽ ഇ​​ക്കു​​റി ര​​ണ്ട് റി​​ക്കാ​​ർ​​ഡു​​ക​​ളും പി​​റ​​ന്നു.

സ​​ജ​​ന്‍റെ റി​​ക്കാ​​ർ​​ഡ് നേട്ടങ്ങൾ
മ​​ത്സ​​ര ഇ​​ന​​ം, ബ്രായ്ക്കറ്റിൽ സ​​മ​​യ​​ം

200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ (1:50.35)
200 മീ​​റ്റ​​ർ മെ​​ഡ്‌​ലേ (2:05.83)
400 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ൽ (3: 54.93)
100 മീ​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ (0.53.46)
200 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ (1:57.23)


തോ​​മ​​സ് വ​​ർ​​ഗീ​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.