ക്യാ​​ച്ചി​​ൽ ശിഖർ ധ​​വാ​​ൻ റിക്കാർഡിനൊപ്പം
ക്യാ​​ച്ചി​​ൽ ശിഖർ ധ​​വാ​​ൻ റിക്കാർഡിനൊപ്പം
Saturday, September 22, 2018 11:59 PM IST
ഒ​​രു ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ടു​​ത്ത താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ശി​​ഖ​​ർ ധ​​വാ​​നും. ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ ഫോ​​റി​​ൽ ബം​​ഗ്ല​ദേ​​ശി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ധ​​വാ​​ൻ റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നാ​​ല് ക്യാ​​ച്ചു​​ക​​ളാ​​ണ് ധ​​വാ​​ൻ മ​​ത്സ​​ര​​ത്തി​​ൽ എ​​ടു​​ത്ത​​ത്.

ന​​സ്മു​​ൾ ഹു​​സൈ​​ൻ, ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ, മെ​​ഹി​​ഡി ഹ​​സ​​ൻ, മു​​സ്താ​​ഫി​​സു​​ർ റ​​ഹ്മാ​​ൻ എ​​ന്നി​​വ​​രു​​ടെ ക്യാ​​ച്ചു​​ക​​ൾ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ കൈ​​പ്പിടി​​യി​​ലൊ​​തു​​ക്കി. ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ നാ​​ല് ക്യാ​​ച്ച് എ​​ടു​​ക്കു​​ന്ന ഏ​​ഴാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് ധ​​വാ​​ൻ.


സു​​നി​​ൽ ഗാ​​വ​​സ്ക​​ർ (പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 1985ൽ), ​​മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ (പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 1997ൽ), ​​സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 1998ൽ), ​​രാ​​ഹു​​ൽ ദ്രാ​​വി​​ഡ് (വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ 1999ൽ), ​​മു​​ഹ​​മ്മ​​ദ് കൈ​​ഫ് (ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ 2003ൽ), ​​വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ (സിം​​ബാ​​ബ് വെ​​യ്ക്കെ​​തി​​രേ 2004ൽ) ​​എ​​ന്നി​​വ​​രാ​​ണ് ഈ ​​നേ​​ട്ടം മു​​ന്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.