ഒ​​സാ​​ക്ക പാ​​ൻ പ​​സ​​ഫി​​ക് ഓ​​പ്പ​​ണ്‍ സെ​​മി​​യി​​ൽ
ഒ​​സാ​​ക്ക പാ​​ൻ പ​​സ​​ഫി​​ക് ഓ​​പ്പ​​ണ്‍ സെ​​മി​​യി​​ൽ
Saturday, September 22, 2018 12:06 AM IST
ടോ​​ക്കി​​യോ: യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ജേ​​താ​​വാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക പാ​​ൻ പ​​സ​​ഫി​​ക് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് സെ​​മി​​യി​​ൽ. മൂ​​ന്നാം സീ​​ഡാ​​യ ഒ​​സാ​​ക്ക ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ബാ​​ർ​​ബ​​റ സ്ട്രെ​​കോ​​വ​​യെ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 6-3, 6-4നാ​​യി​​രു​​ന്നു ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ ജ​​യം. സെ​​മി​​യി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ താ​​രം കാ​​മി​​ല ജോ​​ർ​​ജി​​യാ​​ണ് ഒ​​സാ​​ക്ക​​യു​​ടെ എ​​തി​​രാ​​ളി.

ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​നി​​ടെ ബെ​​ലാ​​റ​​സി​​ന്‍റെ വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക പ​​രി​​ക്കേ​​റ്റ് പി​ന്മാ​​റി​​യ​​പ്പോ​​ൾ ഇ​​റ്റ​​ലി​​യു​​ടെ കാ​​മി​​ല ജോ​​ർ​​ജി സെ​​മി​​യി​​ൽ ക​​ട​​ന്നു. 5-3ന് ​​ഇ​​റ്റാ​​ലി​​യ​​ൻ താ​​രം മു​​ന്നി​​ട്ടു​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​സ​​രെ​​ങ്ക മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​ത്.


മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​റി​​ൽ നാ​​ലാം സീ​​ഡാ​​യ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ അ​​മേ​​രി​​ക്ക​​യു​​ടെ അ​​ലി​​സ​​ണ്‍ റി​​സ്ക​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 6-1, 6-7(5-7), 7-6(7-4). ക്രൊ​​യേ​​ഷ്യ​​യു​​ടെ ഡൊ​​ണ വെ​​കി​​ക് ആ​​ണ് പ്ലീ​​ഷ്കോ​​വ​​യു​​ടെ സെ​​മി എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.