റ​യ​ല്‍, ബ​യേ​ണ്‍ മു​ന്നോ​ട്ട്; മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു തോ​ല്‍വി
Friday, September 21, 2018 12:11 AM IST
മാ​ഡ്രി​ഡ്/​മാ​ഞ്ച​സ്റ്റ​ര്‍: ഗ്രൂ​പ്പ് ജി​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് 3-0ന് ​എ​എ​സ് റോ​മ​യെ ത​ക​ര്‍ത്തു. ഗാ​ര​ത് ബെ​യ്‌ല്‍, ഇ​സ്‌​കോ, മ​രി​യാ​നോ എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച റ​യ​ല്‍ തു​ട​ക്കം മു​ത​ലേ ആ​ക്ര​മ​ണ മൂ​ഡി​ലാ​യി​രു​ന്നു. ആ​ദ്യ പ​ത്തു മി​നി​റ്റി​ല്‍ റ​യ​ലി​നു ര​ണ്ട് അ​വ​സ​രം ല​ഭി​ച്ച​താ​ണ്. 45-ാം മി​നി​റ്റി​ല്‍ ഇ​സ്‌​കോ​യു​ടെ ഫ്രീ​കി​ക്കി​ല്‍ റ​യ​ല്‍ ആ​ദ്യ ഗോ​ള്‍ നേ​ടി. ബോ​ക്‌​സി​നു തൊ​ട്ടു​വെ​ളി​യി​ല്‍ ഡാ​നി​യ​ല്‍ ഡി ​റോ​സി വ​രു​ത്തി​യ ഫൗ​ളാ​ണ് ഫ്രീ​കി​ക്കി​നു വ​ഴി​യൊ​രു​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ റോ​മ​യി​ല്‍നി​ന്നു മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ വ​ന്നു. 49-ാം മി​നി​റ്റി​ല്‍ ജെ​ന്‍ജി​സ് ഓ​ന്‍ഡ​യു​ടെ ശ്ര​മം ഗോ​ള്‍കീ​പ്പ​ര്‍ കെ​യ്‌​ല​ര്‍ ന​വാ​സ് ര​ക്ഷ​പ്പെ​ടു​ത്തി. വൈ​കാ​തെത​ന്നെ റ​യ​ല്‍ ലീ​ഡ് ഉ​യ​ര്‍ത്തി. റ​യ​ലി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​ന്‍റെ ഫ​ല​ത്തി​ല്‍ ബെ​യ്‌ല്‍ 58-ാം മി​നി​റ്റി​ല്‍ വ​ല​കു​ലു​ക്കി. ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ നീ​ക്ക​ത്തി​ല്‍നി​ന്നാ​ണ് ഗോ​ള്‍ പി​റ​ന്ന​ത്. 90+1ാം മി​നി​റ്റി​ല്‍ മ​രി​യാ​നോ റ​യ​ലി​ന്‍റെ മൂ​ന്നാം ഗോ​ള്‍ നേ​ടി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ലി​യോ​ണി​നൊ​പ്പ​മാ​യി​രു​ന്ന താ​രം ഈ ​സീ​സ​ണി​ലാ​ണ് മാ​ഡ്രി​ഡി​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ താ​ര​ത്തി​ന്‍റെ ആ​ദ്യ ഗോ​ളാ​ണി​ത്.


സാ​ഞ്ച​സ് മി​ക​വി​ല്‍ ബ​യേ​ണ്‍

ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റും നേ​ടി​യ റെ​ന​റ്റോ സാ​ഞ്ച​സി​ന്‍റെ മി​ക​വി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് 2-0ന് ​ബെ​ന്‍ഫി​ക്ക​യെ തോ​ല്‍പ്പി​ച്ചു. 2016ല്‍ ​ബെ​ന്‍ഫി​ക്ക​യി​ല്‍നി​ന്ന് ബ​യേ​ണി​ല്‍ ചേ​ര്‍ന്ന സാ​ഞ്ച​സ് കു​റ​ച്ചു മ​ത്സ​ര​ങ്ങ​ളി​ൽ മാത്രമേ ബു​ണ്ട​സ് ലീ​ഗ ചാ​മ്പ്യ​ന്‍മാ​ര്‍ക്കൊ​പ്പം ക​ളി​ച്ച​ിട്ടുള്ളൂ. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സ്വാ​ന്‍സി സി​റ്റി​യി​ല്‍ വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു താ​രം. തി​യാ​ഗോ അ​ല്‍കാ​ന്‍ട്ര​യു​ടെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് സാ​ഞ്ച​സി​ന് ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​യ​ത്.

ഗ്രൂ​പ്പ് എ​ഫി​ല്‍ 2-1നാ​ണ് ലി​യോ​ണ്‍ പെ​പ് ഗാ​ര്‍ഡി​യോ​ള​യു​ടെ മാഞ്ചസ്റ്റർ സിറ്റിയെ ത​ക​ര്‍ത്ത​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം നേ​ടാ​ന്‍ സി​റ്റി ഇ​നി​യും മെ​ച്ച​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് വ്യക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം.

വി​ല​ക്കി​നെ​ത്തു​ട​ര്‍ന്ന് ഗാ​ര്‍ഡി​യോ​ള മ​ത്സ​രം ഗാ​ല​റി​യി​ല്‍ ഇ​രു​ന്നാ​ണ് ക​ളി ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.