ബെ​ൽ​ജി​യം ഒ​ന്നാം റാ​ങ്കി​ൽ
Friday, September 21, 2018 12:11 AM IST
സൂ​​റി​​ച്ച്: ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ബെ​​ൽ​​ജി​​യം ഒ​​ന്നാ​​മ​​ത്. 2015നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് റോ​​ബ​​ർ​​ട്ടോ മാ​​ർ​​ട്ടി​​ന​​സി​​ന്‍റെ സം​​ഘം ഒ​​ന്നാം റാ​​ങ്കി​​ൽ എ​​ത്തു​​ന്ന​​ത്.

ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഫ്രാ​​ൻ​​സി​​നൊ​​പ്പം ഒ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ക​​യാ​​ണ് ബെ​​ൽ​​ജി​​യം. എ​​ന്നാ​​ൽ, ത​​ത്വ​​ത്തി​​ൽ ഫ്രാ​​ൻ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. ഇ​​രു ടീ​​മു​​ക​​ൾ​​ക്കും 1729 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണെ​​ങ്കി​​ലും ബെ​​ൽ​​ജി​​യ​​ത്തി​​ന് 1729.25ഉം ​​ഫ്രാ​​ൻ​​സി​​ന് 1729.12ഉം ​​ആ​​ണു​​ള്ള​​ത്. ബ്ര​​സീ​​ൽ ആ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ക്രൊ​​യേ​​ഷ്യ നാ​​ലി​​ൽ തു​​ട​​ർ​​ന്ന​​പ്പോ​​ൾ ഉ​​റു​​ഗ്വെ അ​​ഞ്ചി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.