സ്റ്റോ​​ക്സും ഹെ​​യ്ൽ​​സും അ​​വ​​മ​​തി​​പ്പു​​ണ്ടാ​​ക്കി
സ്റ്റോ​​ക്സും ഹെ​​യ്ൽ​​സും അ​​വ​​മ​​തി​​പ്പു​​ണ്ടാ​​ക്കി
Tuesday, September 18, 2018 10:41 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ളാ​​യ ബെ​​ൻ സ്റ്റോ​​ക്സും അ​​ല​​ക്സ് ഹെ​​യ്ൽ​​സും ക്രി​​ക്ക​​റ്റി​​ന് അ​​വ​​മ​​തി​​പ്പു​​ണ്ടാ​​ക്കി​​യ കു​​റ്റ​​ത്തി​​ന് ഇം​​ഗ്ല​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി) ഇ​​രു​​വ​​രെ​​യും ശ​​കാ​​രി​​ച്ച​​താ​​യി ക്രി​​ക്ക​​റ്റ് ഡി​​സി​​പ്ലി​​ൻ ക​​മ്മീ​​ഷ​​ൻ (സി​​ഡി​​സി). ഇ​​രു​​വ​​രോ​​ടും സി​​ഡി​​സി പാ​​ന​​ലി​​നു മു​​ന്പാ​​കെ ഹാ​​ജ​​രാ​​കാ​​ൻ നി​​ർ​​ദേ​​ശം ന​​ല്കി​​യ​​താ​​യും സ്ഥി​​രീ​​ക​​ര​​ണം. ഡി​​സം​​ബ​​ർ അ​​ഞ്ച്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ ഇ​​രു താ​​ര​​ങ്ങ​​ളും സി​​ഡി​​സി ക​​മ്മി​​റ്റി​​ക്കു മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക​​ണം.


ഇ​​സി​​ബി നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തി​​യ​​തി​​നാ​​ണ് ന​​ട​​പ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ൽ ബ്രി​​സ്റ്റോ​​ളി​​ൽ നൈ​​റ്റ്ക്ല​​ബ്ബി​​നു മു​​ന്നി​​ൽ​​വ​​ച്ച് ഒ​​രാ​​ൾ​​ക്കെ​​തി​​രേ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​താ​​ണ് കു​​റ്റം. ഈ ​​സം​​ഭ​​വ​​ത്തി​​ൽ കോ​​ട​​തി സ്റ്റോ​​ക്സ് കു​​റ്റ​​ക്കാ​​ര​​ന​​ല്ലെ​​ന്ന് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ജീ​​വ​​ര​​ക്ഷാ​​ർ​​ഥ​​മാ​​ണ് താ​​ൻ ആ​​ക്ര​​മി​​ച്ച​​തെ​​ന്നാ​​യി​​രു​​ന്നു സ്റ്റോ​​ക്സി​​ന്‍റെ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.