ലി​​വ​​ർ​​പൂ​​ൾ ആ​​രാ​​ധ​​ക​​ന്‍റെ വീ​​ട്ടി​​ൽ കാ​​ന്‍റെ!
ലി​​വ​​ർ​​പൂ​​ൾ ആ​​രാ​​ധ​​ക​​ന്‍റെ വീ​​ട്ടി​​ൽ കാ​​ന്‍റെ!
Tuesday, September 18, 2018 10:41 PM IST
ല​​ണ്ട​​ൻ: ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ വി​​ശ്വ​​സ്ത താ​​ര​​മാ​​യ എ​​ൻ​​ഗോ​​ളോ കാ​​ന്‍റെ ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ച്ച് അ​​വ​​ർ​​ക്കൊ​​പ്പം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വീ​​ട്ടി​​ലെ​​ത്തി. അ​​തും ലി​​വ​​ർ​​പൂ​​ൾ ആ​​രാ​​ധ​​ക​​ന്‍റെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു സ​​ന്ദ​​ർ​​ശ​​നം. ചെ​​ൽ​​സി​​യു​​ടെ മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​ണ് കാ​​ന്‍റെ.

സം​​ഭ​​വം ന​​ട​​ന്ന​​ത് ശ​​നി​​യാ​​ഴ്ച​​ത്തെ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു. കാ​​ർ​​ഡി​​ഫ് സി​​റ്റി​​യു​​മാ​​യു​​ള്ള ചെ​​ൽ​​സി​​യു​​ടെ മ​​ത്സ​​ര​​ത്തി​​നുശേ​​ഷം കാ​​ന്‍റെ പാ​​രീ​​സി​​ലേ​​ക്കു പോ​​കാ​​ൻ ട്ര​​യി​​ൻ ക​​യ​​റാ​​ൻവേ​​ണ്ടി സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യെ​​ങ്കി​​ലും ട്ര​​യി​​ൻ മി​​സാ​​യി. ഇ​​തോ​​ടെ അ​​ടു​​ത്തു​​ള്ള പ​​ള്ളി​​യി​​ലേ​​ക്കു പോ​​യ അ​​ദ്ദേ​​ഹ​​ത്തെ ഒ​​രു കൂ​​ട്ടം ചെ​​റു​​പ്പ​​ക്കാ​​ർ ഫോ​​ട്ടോ​​ക്കാ​​യി സ​​മീ​​പി​​ച്ചു. അ​​തി​​നു ശേ​​ഷം ചെ​​റു​​പ്പ​​ക്കാ​​രി​​ലൊ​​രാ​​ൾ താ​​ര​​ത്തെ അ​​ത്താ​​ഴ​​ത്തി​​നു ക്ഷ​​ണി​​ച്ച​​പ്പോ​​ൾ കാ​​ന്‍റെ അ​​തി​​നു സ​​മ്മ​​തം മൂ​​ളു​​ക​​യാ​​യി​​രു​​ന്നു.


അ​​വ​​രു​​ടെ വീ​​ട്ടി​​ലെ​​ത്തി അ​​ത്താ​​ഴം ക​​ഴി​​ച്ച് അ​​ന്ന​​ത്തെ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​വും ക​​ണ്ട് ചെ​​റു​​പ്പ​​ക്കാ​​ർ​​ക്കൊ​​പ്പം ഫി​​ഫ ഗെ​​യി​​മും ക​​ളി​​ച്ചാ​​ണ് ഫ്ര​​ഞ്ച് താ​​രം മ​​ട​​ങ്ങി​​യ​​ത്. കാ​​ന്‍റെ​​യെ ക​​ണ്ടുമു​​ട്ടി​​യ ചെ​​റു​​പ്പ​​ക്കാ​​ർത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം ട്വി​​റ്റ​​റി​​ലൂ​​ടെ പു​​റം ലോ​​ക​​ത്തെ അ​​റി​​യി​​ച്ച​​ത്. ഒ​​രു ലി​​വ​​ർ​​പൂ​​ൾ ആ​​രാ​​ധ​​ക​​ന്‍റെ വീ​​ട്ടി​​ലേ​​ക്കാ​​ണു താ​​രം പോ​​യ​​തെ​​ന്നതാ​​ണു ര​​സ​​ക​​ര​​മാ​​യ കാ​​ര്യം. വ​​ന്പ​​ൻ പ്ര​​തി​​ഫ​​ലം വാ​​ങ്ങു​​ന്ന താ​​ര​​മാ​​ണെ​​ങ്കി​​ലും മി​​ത​​ത്വം നി​​റ​​ഞ്ഞ ജീ​​വി​​ത ശൈ​​ലി​​യും പെ​​രു​​മാ​​റ്റ​​വു​​മാ​​ണ് കാ​​ന്‍റെ​​യു​​ടേ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.