ര​​വി ശാ​​സ്ത്രി​​യെ പു​​റ​​ത്താ​​ക്ക​​ണം: ചേ​​ത​​ൻ ചൗ​​ഹാ​​ൻ
ര​​വി ശാ​​സ്ത്രി​​യെ  പു​​റ​​ത്താ​​ക്ക​​ണം:  ചേ​​ത​​ൻ ചൗ​​ഹാ​​ൻ
Monday, September 17, 2018 10:47 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​ക​​നാ​​യ ര​​വി ശാ​​സ്ത്രി​​യെ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്ക​​ണ​​മെ​​ന്ന് മു​​ൻ താ​​ര​​മാ​​യ ചേ​​ത​​ൻ ചൗ​​ഹാ​​ൻ. ഇം​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നെ നീ​​ക്ക​​ണ​​മെ​​ന്ന് ചൗ​​ഹാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇം​​ഗ്ല​​ണ്ടി​​നോ​​ട് ടെ​​സ്റ്റ് പ​​ര​​ന്പ​​ര 1-4നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ ര​​വി ശാ​​സ്ത്രി​​ക്കെ​​തി​​രേ പ​​ട​​പ്പു​​റ​​പ്പാ​​ട് ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് ര​​വി ശാ​​സ്ത്രി​​യെ നീ​​ക്ക​​ണം. അ​​ദ്ദേ​​ഹം മി​​ക​​ച്ചൊ​​രു ക്രി​​ക്ക​​റ്റ് ക​​മ​​ന്‍റേ​​റ്റ​​റാ​​ണ്. അ​​ദ്ദേ​​ഹ​​ത്തെ അ​​തു ചെ​​യ്യാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത് - ചൗ​​ഹാ​​ൻ പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​ങ്ങ​​ളാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് എ​​ന്നി​​വ​​രും ശാ​​സ്ത്രി​​യെ നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു.


1980ക​​ളി​​ലെ ഇ​​ന്ത്യ​​ൻ ടീ​​മാ​​ണ് വി​​ദേ​​ശ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ ഏ​​റ്റ​​വും മി​​ക​​ച്ച സം​​ഘ​​മെ​​ന്നും ചൗ​​ഹാ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​പ്പോ​​ഴ​​ത്തെ ടീ​​മാ​​ണ് വി​​ദേ​​ശ​​ത്ത് ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ഇ​​ന്ത്യ​​ൻ സം​​ഘ​​മെ​​ന്ന് ട്രെ​​ന്‍റ് ബ്രി​​ഡ്ജ് ടെ​​സ്റ്റി​​നു ശേ​​ഷം ര​​വി ശാ​​സ്ത്രി പ​​റ​​ഞ്ഞി​​രു​​ന്നു.

ന​​വം​​ബ​​ർ 21 മു​​ത​​ൽ ജ​​നു​​വ​​രി 18വ​​രെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​നം. പ​​ര​​ന്പ​​ര​​യി​​ൽ മൂ​​ന്ന് ട്വ​​ന്‍റി-20​​യും മൂ​​ന്ന് ഏ​​ക​​ദി​​ന​​വും നാ​​ല് ടെ​​സ്റ്റു​​മാ​​ണ് ഉ​​ള്ള​​ത്. ഡി​​സം​​ബ​​ർ ആ​​റി​​നാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.