ഡ​​ബി​​ള​​ടി​​ച്ച് റൊ​​ണാ​​ൾ​​ഡോ
ഡ​​ബി​​ള​​ടി​​ച്ച് റൊ​​ണാ​​ൾ​​ഡോ
Monday, September 17, 2018 12:02 AM IST
ടു​റി​ൻ: ആരാധകരുടെ കാ​​ത്തി​​രി​​പ്പി​​നു വി​​രാ​​മം, ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളെ​​ത്തി. അ​​തും ഇ​​ര​​ട്ട ഗോ​​ൾ. ഈ ​​സീ​​സ​​ണി​​ൽ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്നാ​​ണ് പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​മാ​​യ റൊ​​ണാ​​ൾ​​ഡോ യു​​വ​​ന്‍റ​​സി​​ലെ​​ത്തി​​യ​​ത്.

സീ​​രി എ​​യി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. സ്വ​​ന്തം കാ​​ണി​​ക​​ൾ​​ക്ക് മു​​ന്നി​​ലാ​​യി​​രു​​ന്നു യു​​വ​​ന്‍റ​​സി​​നാ​​യു​​ള്ള റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളു​​ക​​ളെ​​ന്ന​​ത് ആ​​രാ​​ധ​​ക​​ർ​​ക്ക് ഇ​​ര​​ട്ടി​​മ​​ധു​​ര​​മാ​​യി. പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​ത്തി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ 2-1ന് ​​സ​​സൗ​​ലൊ​​യെ യു​​വ​​ന്‍റ​​സ് കീ​​ഴ​​ട​​ക്കി തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം നേ​​ടി.


50-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ആ​​ദ്യ ഗോ​​ൾ. കോ​​ർ​​ണ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് ല​​ഭി​​ച്ച പ​​ന്തി​​ൽ ക്ലോ​​സ് റേ​​ഞ്ചി​​ൽ​​നി​​ന്ന് റൊ​​ണാ​​ൾ​​ഡോ തൊ​​ടു​​ത്ത ഷോ​​ട്ട് വ​​ല​​കു​​ലു​​ക്കി. 65-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാം ഗോ​​ൾ എ​​ത്തി. എം​​റെ കാ​​നി​​ന്‍റെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ. 90+1-ാം മി​​നി​​റ്റി​​ൽ ഖൗ​​മ ബാ​​ബ​​ക​​ർ സ​​സൗ​​ലൊ​​യ്ക്കാ​​യി ഒ​​രു ഗോ​​ൾ മ​​ട​​ക്കി. ര​​ണ്ട് മി​​നി​​റ്റി​​നു​​ശേ​​ഷം ഡ​​ഗ്ല​സ് കോ​​സ്റ്റ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ യു​​വ​​ന്‍റ​​സ് പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.