ഒ​​റ്റ​​ക്കൈ​​യാ​​ൽ ത​​മിം, ട്വി​​റ്റ​​ർ ഹി​​റ്റ്!
Monday, September 17, 2018 12:01 AM IST
ധാ​​ക്ക: പൊ​​ട്ട​​ലു​​ണ്ടാ​​യ കൈ​​യി​​ൽ ബാ​​ൻ​​ഡേ​​ജും മ​​റു​​കൈ​​യി​​ൽ ബാ​​റ്റു​​മാ​​യി ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ്ലാദേ​​ശി​​ന്‍റെ ത​​മിം ഇ​​ക്ബാ​​ൽ ശ്രീ​​ല​​ങ്ക​​ൻ ബൗ​​ള​​ർ​​മാ​​രെ നേ​​രി​​ട്ട​​ത് ട്വി​​റ്റ​​റി​​ൽ സൂ​​പ്പ​​ർ ഹി​​റ്റ്.

ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ അ​​തി​​ശ​​യ​​ത്തോടെയും ആ​​ശ്ച​​ര്യ​​ത്തോ​​ടെ​​യു​​മാ​​ണ് ത​​മിം ബാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ച്ച​​ത്. ഇ​​ന്നിം​​ഗ്സി​​ന്‍റെ ര​​ണ്ടാം ഓ​​വ​​റി​​ൽ ല​​ങ്ക​​ൻ ബൗ​​ള​​റാ​​യ ല​​ക്മ​​ലി​​ന്‍റെ പ​​ന്ത് കൈ​​യി​​ൽ​​കൊ​​ണ്ടാ​​ണ് ത​​മി​​മി​​ന് പ​​രി​​ക്കേ​​റ്റ​​ത്. റി​​ട്ട​​യേ​​ർ​​ഡ് ഹ​​ർ​​ട്ടാ​​യ ത​​മിം കൈ​​യി​​ൽ ബാ​​ൻ​​ഡേ​​ജു​​മാ​​യി പ​​തി​​നൊ​​ന്നാ​​മ​​നാ​​യി ക്രീ​​സി​​ലെ​​ത്തി. സെ​​ഞ്ചു​​റി നേ​​ടി​​യ മു​​ഷ്ഫി​​ക്ക​​ർ റ​​ഹിം ത​​മി​​മി​​നെ കൂ​​ടെ​​ക്കൂ​​ട്ടി പ​​ത്താം വി​​ക്ക​​റ്റി​​ൽ 32 റ​​ണ്‍​സ് നേ​​ടു​​ക​​യും ചെ​​യ്തു.


‘ഗ്രെ​​യിം സ്മി​​ത്ത് മു​​ന്പ് ചെ​​യ്തു ഇ​​പ്പോ​​ൾ ത​​മി​​മും’ എ​​ന്നു​​തു​​ട​​ങ്ങി വി​​വി​​ധ ക​​മ​​ന്‍റു​​ക​​ളോ​​ടെ​​യാ​​ണ് ട്വി​​റ്റ​​ർ ലോ​​കം ബം​​ഗ്ലാ​​ദേ​​ശ് ഓ​​പ്പ​​ണ​​റു​​ടെ പോ​​രാ​​ട്ട​​ത്തെ വാ​​ഴ്ത്തി​​യ​​ത്. പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും ചു​​രു​​ങ്ങി​​യ​​ത് ആ​​റ് ആ​​ഴ്ച​​ത്തെ വി​​ശ്ര​​മ​​മെ​​ങ്കി​​ലും വേ​​ണ്ടി​​വ​​രു​​ം. മ​​ത്സ​​ര​​ത്തി​​ൽ ബം​ഗ്ലാ​​ദേ​​ശ് 137 റ​​ണ്‍​സി​​നു ജ​​യി​​ച്ചി​​രു​​ന്നു. 261 റ​​ണ്‍​സ് നേടിയ ആ​​തി​​ഥേ​​യ​​ർ​​ക്കെ​​തി​​രേ 35.2 ഓ​​വ​​റി​​ൽ 124 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ ല​​ങ്ക​​യ്ക്ക് സാ​​ധി​​ച്ചു​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.