മു​ഷ്ഫി​ക്ക​റി​നു സെ​ഞ്ചു​റി
മു​ഷ്ഫി​ക്ക​റി​നു സെ​ഞ്ചു​റി
Sunday, September 16, 2018 12:42 AM IST
ധാ​​ക്ക: മു​​ഷ്ഫി​​ക്ക​​ർ റ​​ഹീ​​മി​​ന്‍റെ (150 പ​​ന്തി​​ൽ 144 റ​​ണ്‍​സ്) സെ​​ഞ്ചു​​റി​​യു​​ടെ ബ​​ല​​ത്തി​​ൽ ഏ​​ഷ്യ ക​​പ്പ് ക്രിക്കറ്റ് ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ബം​​ഗ്ലാ​ദേ​​ശ് 261 റ​​ണ്‍​സ് നേ​​ടി. ഒ​​രു റ​​ണ്ണി​​നെ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ​​നി​​ന്നാ​​ണ് ആ​​തി​​ഥേ​​യ​​ർ 261ൽ ​​എ​​ത്തി​​യ​​ത്. മു​​ഹ​​മ്മ​​ദ് മി​​ഥു​​ൻ (63 റ​​ണ്‍​സ്) മു​​ഷ്ഫി​​ക്ക​​റി​​ന് മി​​ക​​ച്ച പി​​ന്തു​​ണ ന​​ല്കി. ഇ​​രു​​വ​​രും നാ​​ലാം വി​​ക്ക​​റ്റി​​ൽ 131 റ​​ണ്‍​സ് നേ​​ടി.


പ​​ന്ത് കൊ​​ണ്ട് കൈ​​ക്ക് പൊ​​ട്ട​​ലേ​​റ്റ് റി​​ട്ട​​യേ​​ർ​​ഡ് ഹ​​ർ​​ട്ടാ​​യ ഓ​​പ്പ​​ണ​​ർ ത​​മിം ഇ​​ഖ്ബാ​​ൽ ഇ​​ന്നിം​​ഗ്സി​​ന്‍റെ അ​​വ​​സാ​​നം ബാ​​ൻ​​ഡേ​​ജു​​ള്ള കൈ​​യു​​മാ​​ത്രി ക്രീ​​സി​​ലെ​​ത്തി. ഒ​​റ്റ​​കൈ​​കൊ​​ണ്ട് ബാ​​റ്റ് ചെ​​യ്ത ത​​മി​​മി​​നെ ഒ​​രു വ​​ശ​​ത്ത് നി​​ർ​​ത്തി മു​​ഷ്ഫി​​ക്ക​​ർ പ​​ത്താം വി​​ക്ക​​റ്റി​​ൽ 32 റ​​ണ്‍​സ് നേ​​ടി. 9.2 ഓ​​വ​​റി​​ൽ 38 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ല​​ങ്ക​​യു​​ടെ നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.