ഫ്രാൻസ് x ക്രൊയേഷ്യ ഫൈനൽ
ഫ്രാൻസ് x ക്രൊയേഷ്യ ഫൈനൽ
Friday, July 13, 2018 1:57 AM IST
മോ​സ്കോ: 21-ാം ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ ഫ്രാ​ൻ​സും ക്രൊ​യേ​ഷ്യ​യും ഏ​റ്റു​മു​ട്ടും. 1998 ലോ​ക​ക​പ്പി​ലെ ര​ണ്ട് സു​വ​ർ​ണ ടീ​മു​ക​ളാ​ണ് 20 വ​ർ​ഷ​ത്തി​നു​ശേ​ഷം കി​രീ​ട​ത്തി​നാ​യി പോ​രാ​ടു​ന്ന​തെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഫൈ​ന​ലി​ന്‍റെ പ്ര​ത്യേ​ക​ത. 1998ലാ​ണ് ഫ്രാ​ൻ​സ് ആ​ദ്യ​മാ​യി ഫൈ​ന​ലി​ൽ എ​ത്തി​യ​തും കി​രീ​ടം സ്വ​ന്ത​മാ​ക്കി​യതും. അ​തേ ലോ​ക​ക​പ്പി​ലാ​ണ് ക്രൊ​യേ​ഷ്യ അ​വ​രു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നമാ​യി​രു​ന്ന സെ​മി പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30ന് ​മോ​സ്കോ​യി​ലെ ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ൻ​സ്-​ക്രൊ​യേ​ഷ്യ ഫൈ​ന​ൽ.

ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന ര​ണ്ടാം സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ അ​ധി​ക സ​മ​യ​ത്തെ ഗോ​ളി​ൽ 2-1നു ​കീ​ഴ​ട​ക്കി​യാ​ണ് ക്രൊ​യേ​ഷ്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. യു​വ​നി​ര​യു​മാ​യെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന്‍റെ ഫൈ​ന​ൽ സ്വ​പ്നം ഇ​തോ​ടെ ത​ക​ർ​ന്നു.


അ​ഞ്ചാം മി​നി​റ്റി​ൽ കി​റോ​ൺ ട്രി​പ്പി​യ​റി​ന്‍റെ ഉ​ജ്വ​ല ഫ്രീ​കി​ക്കി​ലൂ​ടെ ഇം​ഗ്ല​ണ്ട് മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ഇ​വാ​ൻ പെ​രി​സി​ച്ചി​ലൂ​ടെ 68-ാം മി​നി​റ്റി​ൽ ക്രൊ​യേ​ഷ്യ ഒ​പ്പ​മെ​ത്തി. തു​ട​ർ​ന്ന് അ​ധി​കസ​മ​യ​ത്തേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ 109-ാം മി​നി​റ്റി​ൽ മ​രി​യോ മാ​ൻ​സു​കി​ച്ച് ക്രൊ​യേ​ഷ്യ​ൻ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി. ആ​ദ്യസെ​മി​യി​ൽ ബെ​ൽ​ജി​യ​ത്തെ 1-0നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശ​നം. ഫ്രാ​ൻ​സി​ന്‍റെ മൂ​ന്നാം ഫൈ​ന​ലാ​ണി​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.30നു ​ന​ട​ക്കു​ന്ന മൂ​ന്നാം സ്ഥാ​ന പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടും ബെ​ൽ​ജി​യ​വും ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.