നല്ലത് ബ്ര​സീ​ലി​നോ​ട് തോൽക്കുന്നതായിരുന്നു: തിബൂ കൂ​ര്‍ട്ട്വാ
നല്ലത് ബ്ര​സീ​ലി​നോ​ട് തോൽക്കുന്നതായിരുന്നു: തിബൂ കൂ​ര്‍ട്ട്വാ
Thursday, July 12, 2018 2:34 AM IST
ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഫ്രാ​ന്‍സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ലും ഭേ​ദം ക്വാ​ര്‍ട്ട​റി​ല്‍ ബ്ര​സീ​ലി​നോ​ട് തോ​ല്‍ക്കു​ന്ന​താ​യി​രു​ന്നെ​ന്ന് ബെ​ല്‍ജി​യം ഗോ​ളി തി​ബൂ​ കൂ​ര്‍ട്ട്വാ. ഫ്രാ​ന്‍സി​ന്‍റെ ക​ളി​യോ​ടു​ള്ള സ​മീ​പ​ന​ത്തെ വി​മ​ര്‍ശി​ച്ചാ​ണ് കൂ​ര്‍ട്ട്വായു​ടെ പ്ര​തി​ക​ര​ണം. ഫ്രാ​ന്‍സ് മോ​ശം ഫു​ട്‌​ബോ​ള്‍ ക​ളി​ച്ചെ​ങ്കി​ലും അ​വ​ര്‍ ജ​യി​ച്ചു​വെ​ന്നും ബെ​ല്‍ജി​യം ഗോ​ളി പ​റ​ഞ്ഞു.

ഫ്ര​ഞ്ചു​കാ​ര്‍ താ​ര​ത​മ്യേ​ന മോ​ശം ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന ടീ​മാ​ണ്. അ​വ​രു​ടെ സ്‌​ട്രൈ​ക്ക​ര്‍ പോ​ലും സ്വ​ന്തം ഗോ​ള്‍ പോ​സ്റ്റി​ന് 30 മീ​റ്റ​ര്‍ ദൂ​ര​ത്ത് മാ​ത്ര​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്- കൂ​ര്‍ട്ട്വാ ഫ്ര​ഞ്ച് സ്‌​പോ​ര്‍ട്‌​സ് വാ​രി​ക​യാ​യ സ്‌​പോ​ര്‍സ് മാ​ഗ​സി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തിൽ പ​റ​ഞ്ഞു.


ഫ്ര​ഞ്ചു​കാ​രു​ടെ സ​മീ​പ​നം തീ​ര്‍ത്തും മോ​ശ​മാ​യി​രു​ന്നു. മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ക​ളി​യി​ലു​ട​നീ​ളം മി​ക​ച്ച ഗോ​ള​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യെ​ങ്കി​ലും ഫ്രാ​ന്‍സി​ന്‍റെ അ​മി​ത പ്ര​തി​രോ​ധം ഞ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തി. ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ളാ​യി​രു​ന്ന ബ്ര​സീ​ലി​നെ തോ​ല്‍പ്പി​ച്ചാ​ണ് ഞ​ങ്ങ​ള്‍ സെ​മി​യി​ല്‍ സ്ഥാ​നം പി​ടി​ച്ച​ത്. ഫ്രാ​ന്‍സി​നോ​ടു തോ​ല്‍ക്കു​ന്ന​തി​നു പ​ക​രം ബ്ര​സീ​ലി​നോ​ടു തോ​ല്‍ക്കു​ക​യാ​യി​രു​ന്നു ഭേ​ദ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.