സെ​റീ​ന​യും സ്റ്റീ​ഫ​ന്‍സും പു​റ​ത്ത്; നദാൽ രണ്ടാം റൗണ്ടിൽ
Tuesday, January 16, 2018 12:42 AM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ അ​ട്ടി​മ​റി. അ​മേ​രി​ക്ക​ന്‍ താ​ര​ങ്ങ​ളാ​യ വീ​ന​സ് വി​ല്യം​സും യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ സ്ലോ​വ​ന്‍ സ്റ്റീ​ഫ​ന്‍സും ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. വീ​ന​സി​നെ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ ബെ​ലി​ന്‍ഡ ബെ​ന്‍സി​ച്ച് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. 6-3, 7-5നാ​ണ് കി​രീ​ടം നേ​ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച വീ​ന​സി​നെ ബെ​ന്‍സി​ച്ച് കീ​ഴ​ട​ക്കി​യ​ത്. സ്റ്റീ​ഫ​ന്‍സി​നെ ചൈ​ന​യു​ടെ ഷാം​ഗ് ഷു​യി 2-6, 7-6, 6-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​ക്കി, എ​ലീ​ന സ്വി​റ്റോ​ലി​ന, യെ​ലേ​ന ഓ​സ്റ്റാ​പെ​ങ്കോ എ​ന്നി​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.


പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ 6-1, 6-1, 6-1ന് ​ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ന്‍റെ വി​ക്ട​ര്‍ എ​സ്‌​ട്രേ​ല ബു​ര്‍ഗോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രി​ഗ​ര്‍ ദി​മി​ത്രോ​വ്, നി​ക് കി​ര്‍ഗി​യ​സ്, ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ എന്നിവരും രണ്ടാം റൗണ്ടിലെത്തി.

ഇ​ന്ത്യ​യു​ടെ യൂ​ക്കി ഭാം​ബ്രി​യെ സൈ​പ്ര​സി​ന്‍റെ മാ​ര്‍കോ​സ് ബാ​ഗ്ദാ​റ്റി​സ്് 7-6, 6-4, 6-3ന് ​തോ​ല്‍പ്പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡ​ന്‍ 6-4, 3-6, 6-3, 6-3ന് ​അ​മേ​രി​ക്ക​യു​ടെ ജോ​ണ്‍ ഇ​സ്‌​ന​റെ അ​ട്ടി​മ​റി​ച്ചു. കെ​യ്‌ൽഎ​ഡ്മ​ണ്ട് 6-7, 6-3, 3-6, 6-3, 6-4ന് ​കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണെ കീ​ഴ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...